ഡിസ്ചാർജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയിൽ തടഞ്ഞുവെച്ചു; നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃകോടതി
മലപ്പുറം: ഡിസ്ചാർജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയിൽ തടഞ്ഞുവെച്ചു. ഇങ്ങനെ ചെയ്ത സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂ രോഗിയ്ക്ക് നഷ്ടപരിഹാരം നൽകണെമന്നും ജില്ലാ ഉപഭോക്തൃകമ്മീഷൻ വിധിച്ചു.
ചുങ്കത്തറ സ്വദേശി നൽകിയ പരാതിയിലാണ് കമ്മീഷൻ്റെ നടപടി. പരാതിക്കാരന്റേ്റേയും കുടുംബത്തിന്റെയും പേരിൽ 2015 മുതൽ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നതാണ്. 2024 സെപ്റ്റംബർ 18 ന് പരാതിക്കാരൻ്റെ മകന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റാക്കി സർജറി നടത്തി.
2024 സെപ്റ്റംബർ 19 ന് ഡിസ്‌ചാർജ്ജ് ആവുകയും ചെയ്‌തു. ചികിത്സയിലേക്ക് അഡ്വാൻസ് ആയി 11,000 രൂപ ഇൻഷുറൻസ് അനുവദിച്ചെങ്കിലും ഡിസ്ചാർജ്ജ് ബിൽ 66,500 രൂപക്ക് പകരം 41,800 രൂപ മാത്രമാണ് ഇൻഷുറൻസ് തുക അനുവദിച്ചത്.
കൂടുതൽ തുക അനുവദിക്കാൻ കഴിയില്ലെന്ന് ഇൻഷുറൻസ് കമ്പനി അറിയിച്ചു. തുടർന്ന് ബന്ധുക്കളിൽ നിന്നും കടം വാങ്ങി ബില്ല് പൂർണ്ണമായും അടച്ച ശേഷം വൈകിട്ടാണ് ആശുപത്രി വിട്ടു പോകാൻ ഹരജിക്കാരനും മകനും കഴിഞ്ഞത്. പിന്നീട് അഞ്ചു ദിവസം കഴിഞ്ഞ് 23,905 രൂപ കൂടി ഇൻഷൂറൻസ് കമ്പനി അനുവദിച്ചു.
തുടർന്നാണ് മുഴുവൻ ചികിത്സാ ചെലവും അനുവദിക്കണമെന്നും ആശുപത്രി ബില്ല് അടക്കാൻ കഴിയാത്തതിനാൽ ഹോസ്‌പിറ്റലിൽ കഴിയേണ്ടി വന്നതിൽ ആശുപത്രിയുടയും ഇൻഷ്യൂറൻസ് കമ്പനിയുടെയും ഭാഗത്ത് വീഴ്ചയുണ്ടെന്നും ആരോപിച്ച് കമ്മീഷനിൽ പരാതിപ്പെട്ടത്.
ആശുപത്രി രേഖകളിൽ അഡ്മിഷന്റേയും ഡിസ്‌ചാർജ്ജിന്റേയും തീയതിക്കൊപ്പം സമയം കൂടി രേഖപ്പെടുത്താൻ ആശുപത്രികൾക്ക് ബാധ്യതയുണ്ടെന്നും മെഡിക്കൽ ബില്ല് അടക്കാത്തതിൻ്റെ പേരിൽ രോഗിയെ ആശുപത്രി വിട്ടു പോകാൻ അനുവദിക്കാതിരിക്കുന്നത് സേവനത്തിലെ വീഴ്‌ചയാണെന്നും കമ്മിഷൻ വിധിച്ചു.
രോഗിയെ ബാധ്യതയുണ്ടെന്നും മെഡിക്കൽ ബില്ല് അടക്കാത്തതിൻ്റെ പേരിൽ രോഗിയെ ആശുപത്രി വിട്ടു പോകാൻ അനുവദിക്കാതിരിക്കുന്നത് സേവനത്തിലെ വീഴ്‌ചയാണെന്നും കമ്മിഷൻ വിധിച്ചു. രോഗിയെ ചികിത്സക്കുശേഷം ഡിസ്‌ചാർജ്ജ് ചെയ്യുന്നതും ആശുപത്രി ബില്ല് അടക്കുന്നതും രണ്ട് നടപടികളാണെന്നും കമ്മീഷൻ വിധിച്ചു.

Comments
Post a Comment