വൻകിട ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നുവെന്ന് ചിക്കൻ വ്യാപാരികൾ
കോഴിക്കോട്: ഇറച്ചിക്കോഴി വില ഉയരുന്നതിനിടെ കോഴി ഫാം ഉടമകൾ പൂഴ്ത്തിവയ്പ് നടത്തി കോഴിക്ക് കൃത്രിമ ക്ഷാമം സൃ ഷ്ടിച്ച് വിലക്കയറ്റം സൃഷ്ടിക്കുക യാണെന്ന ആരോപണവുമാ യി ചിക്കൻ വ്യാപാരികൾ.
വൻകിട ഫാമുടമകളാണ് ഇത്തരം നടപടി സ്വീകരിക്കുന്ന തെന്നും ഇതിനെതിരേ കടയട പ്പ് സമരം നടത്തുമെന്നും ചിക്ക ൻ വ്യാപാരികൾ അറിയിച്ചു. കോഴിയിറച്ചി ബ്രോയിലറിന് കിലോയ്ക്ക് 290 രൂപയും ലെ ഗോണിന് 230 രൂപയും സ്പ്രിങ്ങിന് 340 രൂപയുമാണ് നിലവി ലെ വില. ചില സ്ഥലങ്ങളിൽ വി ലയിൽ ഏറ്റക്കുറച്ചിലുകളുണ്ട്.
ക്രിസ്മസ്, ന്യൂ ഇയർ, സ്കൂൾ അവധി എന്നിവയുടെ മറവിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഒരു മാനദണ്ഡവും പാലിക്കാതെ യാണ് ഫാമുടമകൾ വില വർ ദ്ധിപ്പിക്കുന്നതെന്ന് ചിക്കൻ വ്യാ പാരി വ്യവസായി സമിതി കോ ഴിക്കോട് ജില്ലാ സെക്രട്ടറി മു സ്തഫ കിണാശേരി പറഞ്ഞു. ഈ നടപടി ചിക്കൻ വ്യാപാരി കളേയും പൊതുജനത്തേയും ഒരുപോലെ ബാധിക്കുന്നതാ ണെന്ന് സമിതി ജില്ലാ കമ്മറ്റി യോഗം വിലയിരുത്തി.
പൂഴിത്തിവയ്‌പ് നടത്തുന്ന ഫാമുകളിൽ സിവിൽ സപ്ലൈസ് അധികൃതർ റെയ്‌ഡ് നടത്തി നിയമ നടപടി സ്വീകരിക്കണമെ ന്ന് യോഗം ആവശ്യപ്പെട്ടു. നട പടികൾ ഇല്ലാത്ത പക്ഷം കോ ഴിക്കടകൾ അടച്ചിട്ട് പ്രതിഷേ ധിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ജില്ലാ പ്രസി ഡൻ്റ് കെ.വി. റഷീദ് അധ്യക്ഷ ത വഹിച്ചു. ആക്ടിംഗ് സെക്രട്ട റി ഫിറോസ് പൊക്കുന്ന്, മുനീ ർ പാലശ്ശേരി, സാദിക്ക് പാഷ, സിയാദ്, ആബീദ്, നാസർ, ഉമ്മ ർ, ജില്ലാ ട്രഷറർ സി.കെ. അബ്ദു റഹിമാൻ എന്നിവർ പ്രസംഗി ച്ചു.

Comments
Post a Comment