ചെമ്പ്ര പുഴയിൽ സാമൂഹ്യ ദ്രോഹികൾ മീൻ പിടിക്കാനായ് വിഷം കലക്കിയതായി പരാതി

 


ചെമ്പ്ര:  ചെമ്പ്ര പുഴയിൽ സാമൂഹ്യ ദ്രോഹികൾ മീൻ പിടിക്കാനായ് വിഷം കലക്കിയതായി പരാതി.  ചെമ്പ്ര പുഴയോട് ചേരുന്ന കല്ലിങ്കൽ മാട്ടനോട് ഭാഗത്ത് മീൻ പിടിക്കാനായ് രാത്രിയുടെ മറവിൽ വിഷം കലക്കി. ധാരാളം മത്സ്യങ്ങളും കൊഞ്ചുകളും ചത്ത് പൊങ്ങി കിടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. മാട്ടനോട് ,നായരു പറ്റമ്മൽ കുടിള്ളെ കിണർ ഈ പുഴയിലാണ് ഉള്ളത്. പ്രദേശത്തെ മുഴുവനാളുകളും കുളിക്കുന്നതും കന്നുകാലികളെ വളർത്തി നിത്യജീവിതം നയിക്കുന്ന ധാരാളം സാധാരക്കാർ ഉപയോഗിക്കുന്നതും  കൂടാതെ കൊഴപ്പള്ളി നട ശ്രീ ഭഗവതീകരിയാത്തൻ കാവ് ഉത്സവത്തിന് കൊടിയേറിയതു കൊണ്ട് ധാരളം ഭക്തർ കുളിക്കുന്നതും ക്ഷേത്ര ചടങ്ങുകൾ  ഇവിടെയാണ്. പുഴയിൽ വിഷം കലക്കുന്ന നിത്യസംഭവമായ് മാറുന്നു. പക്ഷികളും മീനുകളും ചത്ത് നാറുമ്പോഴാണ് ജനങ്ങളറിയുന്നത്. 

     മമ്പാട്ടിൽ മൈനർ ഇറിഗേഷൻ്റെ ഭാഗമാണ് ഈ സ്ഥലമെല്ലാം.

     ഇത്തരം സാമൂഹ്യ ദ്രോഹം ചെയ്യുന്നവർ  പുഴയിൽ വിഷം കലക്കുക -കടകളിൽ നിന്നും വലിയ സ്ഥാപനങ്ങളിലെയും വേസ്റ്റുകൾ റോഡുവക്കിലും പുഴയിലും കൊണ്ടുവന്ന് രാത്രിയുടെ മറവിൽ തള്ളുന്നതും ഈ ഭാഗങ്ങളിൽ നിത്യസംഭവങ്ങളായി മാറുന്നു.   ഇതിനെതിരെ ശക്തമായ അന്വേഷണവും നടപടികളും പഞ്ചായത്ത് - വില്ലേജ് - ഇറിഗേഷൻ - ഫോറസ്റ്റ്: -പോലീസ് അതികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും പ്രദേശത്ത്കാരും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും അവശ്യ പെട്ട് പ്രതിഷേധിച്ചു.  പേരാമ്പ്ര പോലീസ് എത്തി സ്ഥിതിഗതികൾ നേരിൽ കണ്ട് വിലയിരുത്തി. കലക്ടർ ഉൾപ്പെടെയുള്ള അധികാരികളെ അറിയിച്ച് വേണ്ട നടപടികൾ ഉണ്ടാക്കാമെന്ന് Siഅറിയിച്ചു.

     മമ്പാട്ടിൽ വിനോദൻ - ലാൽജി കൃഷ്ണ,  നാരായണക്കുറുപ്പ് ,സജീവൻ    എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി