റോഡ് മുറിച്ചുകടക്കാം ഭയമില്ലാതെ
ചക്കിട്ടപാറ: റോഡ് മുറിച്ചുകടക്കാം ഭയമില്ലാതെ! ക്ലാസ് മുറിയിലെ പാഠങ്ങൾ ഇനി റോഡിലിറങ്ങി പഠിക്കാം! സംസ്ഥാനതല 'പെഡസ്ട്രിയൻ ക്രോസിംഗ് ക്യാമ്പയിൻ' ഭാഗമായി പെരുവണ്ണാമൂഴി പോലീസിന്റെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ SPC കേഡറ്റുകൾക്ക് റോഡ് സുരക്ഷാ പരിശീലനം നൽകുകയും യാത്രികർക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു.
പ്രസിഡൻറ് മോളി ആയിത്ത മറ്റം ഉൽഘാടനം ചെയ്തു. മെമ്പർമാരായ ജിൻസി മനോജ്, ജിനീഷ് കല്ലുംപുറത്ത് തുടങ്ങിയവർ സംസാരിച്ചു
പെരുവണ്ണാമൂഴി സർക്കിൾ ഇൻസ്‌പെക്ടർ അജിത് കുമാർ നേതൃത്വത്തിൽ ക്യാമ്പയിൻ നടത്തി.

Comments
Post a Comment