കഴിഞ്ഞ ദിവസം രാത്രിയിൽ കടുവയെ കണ്ട കക്കയം മേഖലയിൽ അധികൃതർ സന്ദർശിച്ചു
കൂരാച്ചുണ്ട്: കടുവ ഇറങ്ങിയ സ്ഥലം പഞ്ചായത്ത് മെമ്പർമാർമാരായ ഡാർളി അബ്രാഹം, ജോസ് വെളിയത്ത്, സണ്ണി കാനാട്ട് എന്നിവർ സന്ദർശിച്ചു. ആൻഡ്രൂസ് കട്ടിക്കാന ബേബി തേക്കാനം ജോൺ വേമ്പുള്ള അനിത കോയിക്കകുന്നേൽ, റാപ്പിഡ് റെസ്‌പോൺസ് ടീം എന്നിവർ കൂടെ ഉണ്ടായിരുന്നും
കക്കയം ഡാമിലേക്കുള്ള സൈറ്റ് റോഡിൽ അമ്മ തട്ടുകടയുടെ സമീപത്തെ റോഡിൽ കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. കക്കയം ടൗണിൽ നിന്ന്ഡാം സൈറ്റ് റോഡിലൂടെ കാറിൽ പോകുകയായിരുന്ന യുവാവാണ് കടുവയെ ആദ്യം കണ്ടത്. തൊട്ടടുത്ത് വന പ്രദേശമായതിനാൽ ഇവിടെ നിന്ന് റോഡിലേക്ക് ഇറങ്ങിയതാണ് കടുവ. എന്നാൽ വാഹനങ്ങൾ കണ്ടിട്ടും യാതൊരു കൂസലും ഇല്ലാതെ വളരെ പതുക്കെ റോഡിലൂടെ നടന്ന് അടുത്തുള്ള കാടു മൂടിയ പ്രദേശത്തേക്ക് കടക്കുകയായിരുന്നു

Comments
Post a Comment