കക്കയം മേഖലയിൽ വീണ്ടും കടുവ സാന്നിധ്യം ജനങ്ങൾ ഭീതിയിൽ
കൂരാച്ചുണ്ട്: കക്കയം മല ഭാഗങ്ങളിൽ തുടർച്ചയായി കടുവ സാ ന്നിധ്യം സ്ഥിരീകരിച്ചിട്ടും പ്രശ്ന പരിഹാരത്തിന് അധികൃതർ നട പടിയെടുക്കുന്നില്ലെന്നു പരാതി. റബർ ടാപ്പിങ് തൊഴിലാളികളും പ്രദേശത്തെ കുട്ടികളും കഴിഞ്ഞ ദിവസങ്ങളിൽ കടുവയെ നേരിട്ടു കണ്ടിരുന്നു. ഇന്നലെ കടുവ അലറുന്ന ശബ്ദവും പുല്ല് ചെത്തുന്നതിനിടെ പ്രദേശവാസികൾ കേട്ടിരുന്നു.
കക്കയം ഫോറസ‌് റ്റേഷൻ അധികൃതർ സ്‌ഥലത്ത് പരിശോ ധന നടത്തി. കടുവയെ കൂടു വച്ചു പിടികൂടി ഉൾവനത്തിലേക്ക് മാറ്റണമെന്ന് ആവശ്യമുയരുന്നു ണ്ട്. വനം വകുപ്പ് മുഴുവൻസമയ പട്രോളിങ് നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Comments
Post a Comment