സ്‌കൂൾ പ്രവേശനകവാടത്തിൽ അപകടഭീഷണിയുയർത്തി റോഡിലെ ഡ്രെയ്നേജ് ഗ്രിൽ
കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂൾ റോഡിലെ പ്രവേ ശന കവാടത്തിൽ മലിനജലം ഒഴി വാകാൻ സ്ഥാപിച്ച ഗ്രിൽ തകർ ന്നത് വിദ്യാർഥികൾ ഉൾപ്പെടെ കാൽനട യാത്രക്കാർക്ക് ദുരിതം. ഇരുമ്പ് ഗ്രിൽ കമ്പികൾ നശിച്ച് ഗർത്തം രൂപപ്പെട്ടത് സഞ്ചരിക്കു മ്പോൾ വിദ്യാർഥികളുടെ കാൽ തട്ടി വീണ് അപായമുണ്ടാകാൻ സാധ്യതയായി
13-ാം വാർഡിൽ പഞ്ചായത്തി ന്റെ റോഡാണിത്. 3 മാസം മുൻ പ് ആരംഭിച്ച റോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാ ണ്. 2 മാസം മുൻപ് ഹൈസ്‌കൂളിന് അടുത്ത് പാതയോരത്ത് 50 മീറ്ററോളം മേഖലയിൽ പാത നവീകരണത്തിന് കുഴിയെടുത്തു കരാറുകാരൻ പോയി. പിന്നീട് ഡിസംബർ അവസാന വാരം പണി ആരംഭിച്ചെങ്കിലും മന്ദഗതി യിലാണ്.
സ്കൂളിലേക്ക് ദിവസേന നുറു കണക്കിനു വിദ്യാർഥികൾ സഞ്ച രിക്കുന്ന റോഡിൽ ഓവുചാൽ നിർമാണത്തിനായി ആഴ്ചകളാ യി കുഴിയെടുത്തെങ്കിലും പണി പൂർത്തീകരിക്കാത്തതാണു പ്രധാന പ്രശ്നം. കൂടാതെ ഹൈസ്കൂൾ മേഖലയിലെ ഒട്ടേ റെ കുടുംബങ്ങളും യാത്രാദുരിതം അനുഭവിക്കുകയാണ്.
സ്‌കൂൾ റോഡ് പ്രവൃത്തി അടി യന്തരമായി പൂർത്തീകരിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
✒️ജോബി മാത്യു

Comments
Post a Comment