പൊതു ജനങ്ങൾക്കായുള്ള കൂരാച്ചുണ്ട് പഞ്ചായത്തിൽ നിന്നുള്ള മുന്നറിയിപ്പ്

 



കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ മനുഷ്യ ജീവനും സ്വത്തിനും അപകടകാരികൾ ആയിട്ടുള്ള കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച്


മനുഷ്യജീവനും സ്വത്തിനും അപകടകാരികൾ ആയിട്ടുള്ള കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ഓണററി വൈൽഡ് ലൈഫ് വാർഡൻ ചുമതല കൂടി വഹിക്കുന്ന കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ എന്ന ഞാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ 24/01/2026 രാവിലെ 8 മണി മുതൽ ഷൂട്ടർമാർ കൂരാച്ചുണ്ടിലെ വാർഡ് മൂന്നിൽപ്പെട്ട വാലുമ്മൽ പാറ പ്രദേശത്തും. വാർഡ് രണ്ടിൽപ്പെട്ട മൈക്കോട്ടുപാറ എന്ന പ്രദേശത്തും, വാർഡ് ഒന്നിൽപ്പെട്ട കേളോത്ത് വയൽ കിഴക്കേനകത്ത് ഭാഗത്തും കേന്ദ്രീകരിച്ച് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ നിശ്ചയിച്ചിരിക്കുന്നു.


ഈ സാഹചര്യത്തിൽ വാർഡ് മൂന്നിൽപ്പെട്ട വാലുമ്മൽ പാറ പ്രദേശത്തും വാർഡ് രണ്ടിൽപ്പെട്ട മൈക്കോട്ടുപാറ പ്രദേശവും വാർഡ് ഒന്നിൽപ്പെട്ട കേളോത്ത് വയൽ കിഴക്കേനകത്ത് പ്രദേശവും ചുറ്റുമുള്ള ഭാഗവും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ നിയമം 2005 വകുപ്പ് 41(2) പ്രകാരം കണ്ടെയ്ൻമെന്റ് സോണായിപബ്ലിക് സേഫ്റ്റി സോൺ) നിശ്ചയിച്ചിരിക്കുന്നു. 24/01/2026 രാവിലെ 8 30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വാലുമ്മൽ പാറ പ്രദേശത്തും മൈക്കോട്ടുപാറ പ്രദേശത്തും, 2 മണി മുതൽ 6 മണിവരെ വാർഡ് ഒന്നിൽപ്പെട്ട കേളോത്ത് വയൽ കിഴക്കേനകത്ത് ഭാഗത്തും ഷൂട്ടിംഗ് നടക്കുന്ന പ്രദേശത്ത് ജനങ്ങൾ വീട് വിട്ട് പുറത്തിറങ്ങാൻ പാടുള്ളതല്ല, കൂടാതെ കന്നുകാലികളെ പുറത്തേക്കിറക്കാൻ പാടുള്ളതല്ല. ഷൂട്ടിംഗ് പ്രദേശത്ത് ആരും പ്രവേശിക്കാൻ പാടുള്ളതല്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് വലിയ അപകടത്തിന് ഇടയാകും ഇക്കാര്യത്തിൽ പോലീസും പഞ്ചായത്ത് അധികൃതരും നൽകുന്ന നിർദ്ദേശങ്ങളും വാർഡ് തലത്തിലെ ആർ ആർ ടി പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.


മേൽ ഉത്തരവുകൾ അനുസൃതമായി ടി ഉത്തരവുകളിലെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് കാട്ടുപന്നിയെ വിഷപ്രയോഗം, സ്ഫോടക വസ്‌തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏൽപ്പിക്കൽ എന്നിവ ഒഴികെയുള്ള രീതികളിലൂടെ ഉന്മൂലനം ചെയ്യുന്നതിന് ഇനി പറയുന്ന ഷൂട്ടർമാരെ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ചുമതലപ്പെടുത്തിക്കൊണ്ട് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ സിനി ജിനോ ഉത്തരവിട്ടു.

നിബന്ധനകൾ

1. ഇപ്രകാരം കാട്ടുപന്നികളെ കൊല്ലുന്ന വേളയിൽ മനുഷ്യജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകാൻ പാടില്ല.

2. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതാണ്. ജാഗ്രതാ സമിതികളുടെ സേവനം ഇക്കാര്യത്തികൊല്ലപ്പെട്ട കാട്ടു പന്നികളുടെ ഫോട്ടോ എടുക്കേണ്ടതും വാർഡ് തല നൽകേണ്ടതുമാണ്. സമിതിക്ക്ൽ

3. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള ഹോണറേറിയം, ജഡം മറവ് ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം എന്നിവക്കുള്ള നിയമാനുസൃത തുക ഗ്രാമ പഞ്ചായത്ത് അനുവദിക്കുന്നതാണ് 

4. ഉത്തരവ് തിയ്യതി മുതൽ 7 ദിവസത്തിനകം ഷൂട്ടർമാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജരാകേണ്ടതും സെക്രട്ടറിയുടെ നിർദേശാനുസരണം വാർഡ് മെമ്പർമാരുടെ സഹായത്തോടെ പ്രവർത്തിക്കേണ്ടതുമാണ്

5. വാർഡ് സമിതികൾ സഹായ സഹകരണങ്ങൾ ഷൂട്ടർമാർക്കാവശ്യമായ നൽകേണ്ടതാണ്.ജനങ്ങൾക്കും മറ്റ് മൃഗങ്ങൾക്കും മറ്റ് എന്തെങ്കിലും വസ്‌തുക്കൾക്കും ഹാനി സംഭവിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതാണ്.

6. ഗതാഗത നിയന്ത്രണമോ പോലീസ് സഹായമോ ആവശ്യമായ പഞ്ചായത്തിൽ മുൻകൂട്ടി അറിയിക്കണം. ഉപയോഗപ്പെടുത്താവുന്നതാണ്. 


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി