ചക്കിട്ടപാറയിൽ കാട്ടുപന്നി സ്‌കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരുക്കേറ്റു
ചക്കിട്ടപാറ: പഞ്ചായത്തിലെ താന്നിയോട് മുസ്ലിം പള്ളിക്കു സമീപത്തു നിന്നും സ്കൂട്ടറിലേക്കു കാട്ടുപന്നി ഇടിച്ച് വാഹനം മറിഞ്ഞ് യുവതിക്ക് പരുക്കേറ്റു.
താന്നിയോട് അത്തിക്കോളിൽ ഷംസീനക്ക്(36) ആണ് സ്കൂട്ടർ മറിഞ്ഞ് പരുക്ക് സംഭവിച്ചത്.ഇന്നലെ രാത്രിയിൽ സഞ്ചരിക്കുമ്പോഴാണു അപകടമുണ്ടായത്. ചക്കിട്ടപാറ ആശുപത്രിയിൽ ചികിത്സ തേടി.

Comments
Post a Comment