വിര വിമുക്ത ഗുളികയുടെ ചക്കിട്ടപാറ പഞ്ചായത്ത് തല ഉദ്ഘാടനം സെൻറ് ആന്റണീസ് സ്കൂളിൽ നിർവഹിച്ചു
ചക്കിട്ടപാറ: വിര വിമുക്ത ഗുളികയുടെ ചക്കിട്ടപാറ പഞ്ചായത്ത് തല ഉദ്ഘാടനം സെൻറ് ആന്റണീസ് സ്കൂളിൽ വെച്ച് പ്രസിഡൻറ് മോളി ആയിത്ത മറ്റം നിർവഹിച്ചു. മെമ്പർമാരായ ജോസ് ചെറുവള്ളിയിൽ, ബിന്ദു ബാലകൃഷ്ണൻ, ജിനേഷ് കല്ലുംപുറത്ത് .. തുടങ്ങിയവർ പ്രസംഗിച്ചു.
ജനുവരി 6 ദേശീയ വിര വിമുക്ത ദിനമാണ്. കുഞ്ഞുങ്ങളുടെ വിളർച്ച ഒഴിവാക്കുന്നതിനും വളർച്ച ത്വരിതപ്പെടുത്തുന്നതിനും വളരെ പ്രധാനപ്പെട്ട ഒന്നാണ് വിരബാധ ഒഴിവാക്കുക എന്നത്. വിരബാധ കുട്ടികളുടെ വളർച്ചയേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ദേശീയ തലത്തിൽ തന്നെ ഒരു ദിനാചരണം സംഘടിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഒന്നു മുതൽ 14 വയസ് വരെയുള്ള കുട്ടികളിൽ 64 ശതമാനം കുഞ്ഞുങ്ങളിൽ വിരബാധയ്ക്ക് സാധ്യതയുണ്ട് എന്നാണ് കണക്കാക്കുന്നത്. ആ സാധ്യത കണക്കിലെടുത്തുകൊണ്ട് ക്ലിനിക്കൽ ആയിട്ടുള്ള ഇടപെടലുകൾ നടത്തുക എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്. 1 മുതൽ 19 വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലൂടെ ഗുളിക നൽകിയത്. ഇന്ന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകുന്നതാണ്. നമ്മുടെ കുഞ്ഞുങ്ങളെ വിര വിമുക്തമാക്കുന്നതിന് വേണ്ടിയിട്ടുള്ള ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നൽകുക എന്ന് അധികൃതർ അറിയിച്ചു

Comments
Post a Comment