നടൻ കണ്ണൻ പട്ടാമ്പി വിട പറഞ്ഞു

 




പാലക്കാട്: സിനിമനടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യം. സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.

പുലിമുരുകൻ , പുനരധിവാസം , അനന്തഭദ്രം , ഒടിയൻ , കീർത്തിചക്ര , വെട്ടം , ക്രേസി ഗോപാലൻ , കാണ്ഡഹാർ , തന്ത്ര , 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് . എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.


മേജർ രവി , ഷാജി കൈലാസ് , വി കെ പ്രകാശ് , സന്തോഷ് ശിവൻ , കെ ജെ ബോസ് , അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമ്മാണ നിർവ്വഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട് .

     

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി