യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി

 



കൂരാച്ചുണ്ട് : കൂരാച്ചുണ്ട് മണ്ഡലത്തിലെ എല്ലാ വാർഡുകളിലും സംഘടനയെ ശക്തിപ്പെടുത്താനും നവീകരിക്കാനുമായുള്ള യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വേര് - യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി.


കല്ലാനോട്‌ യൂണിറ്റ് സമ്മേളനത്തോടെയാണ് സംഘടനാ ശാക്തീകരണ കാംപെയ്‌ന്‌ തുടക്കം കുറിച്ചത്. യൂത്ത് കോൺഗ്രസ്‌ ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം അരുൺ ജോസ്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തംഗം സണ്ണി കാനാട്ട്, സന്ദീപ് കളപ്പുരയ്ക്കൽ, കുര്യൻ ചെമ്പനാനി, സണ്ണി തുണ്ടിയിൽ, തോമസ് കുമ്പുക്കൽ, ജോൺസൻ എട്ടിയിൽ, ആൻമരിയ ബിജു താന്നിക്കൽ, ജോസ് വട്ടുകുളം, വിഷ്ണു തണ്ടോറ എന്നിവർ സംസാരിച്ചു. യോഗത്തിൽ ജോസ്‌വിൻ കടുകൻമാക്കൽ ( പ്രസിഡന്റ് ), ഷാരോൺ ചാലിക്കോട്ടയിൽ ( സെക്രട്ടറി ), നവീൻ എട്ടിയിൽ ( ട്രഷറർ ), ശ്രേയ അരുൺ ( വൈസ് പ്രസിഡന്റ് ), അനുപം കാനാട്ട് ( ജനറൽ സെക്രട്ടറി ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി