സ്വർണകൊള്ള : മകരവിളക്ക് ദിനത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

 


കൂരാച്ചുണ്ട് : ശബരിമലയിലെ സ്വർണ്ണ കവർച്ച നടത്തിയവരെ സിപിഎമ്മും എൽഡിഎഫ് സർക്കാരും സംരക്ഷിക്കുകയാണെന്ന് ആരോപിച്ചും , എല്ലാ കുറ്റവാളികളെയും നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്യത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു.

 കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് ഷാജു കാരക്കട ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, ദീപു കിഴക്കേനകത്ത് എന്നിവർ സംസാരിച്ചു. സണ്ണി പാരഡൈസ്, സിമിലി ബിജു, സണ്ണി പുതിയകുന്നേൽ, ജാക്സ് കരിമ്പനക്കുഴി, ജ്യോതിഷ് രാരപ്പൻകണ്ടി, അനീഷ് മറ്റത്തിൽ, രാഹുൽ രാഘവൻ, ഷാരോൺ ചാലിക്കോട്ടയിൽ, ആൻസൻ കാരക്കട എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി