ചോളം കൃഷിയിൽ വിജയം നുകർന്ന് കൂരാച്ചുണ്ടിലെ കർഷകൻ

  




✒️ ജോൺസൺ പൂകമല

കൂരാച്ചുണ്ട്: ചോളം കൃഷിയിൽ വിജയം കൊയ്ത് കൂരാച്ചുണ്ടി ലെ കർഷകൻ ചെരിയംപുറത്ത് ജോസ്. പഞ്ചായത്ത് നാലാം വാ ർഡിൽ കാളങ്ങാലി പ്രദേശത്ത് താമസിക്കുന്ന കർഷക കുടുംബ ത്തിൽ ജനിച്ച ജോസ് തുടർച്ചയാ യി രണ്ടാം വർഷമാണ് ചോളം കൃഷി പരീക്ഷണാടിസ്ഥാനത്തി ൽ നടത്തി വിജയം കൈവരിക്കു ന്നത്.2008-ൽ കെഎസ്ആർടിസി യിൽ ഇൻസ്പെക്ടറായി വിരമിച്ച ജോസ് ഏറെക്കാലമായി കൃഷി യിൽ വ്യാപൃതനാണ്. തെങ്ങ്, ക മുക്, വാഴ തുടങ്ങി സമ്മിശ്ര ശ്ര കൃ ഷി നടത്തിവരുന്ന ജോസ് പത്ത് സെന്റ് ഭൂമിയിലാണ് ചോളം കൃ ഷിയുടെ പരീക്ഷണം നടത്തിയ ത്. ഝാർഖണ്ഡിൽ നിന്നും എ ത്തിച്ച വിത്ത് ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. സെപ്റ്റംബ ർ മാസത്തിൽ കൃഷി ആരംഭിക്കു കയും ഡിസംബറോടെ വിളവെടുക്കാൻ കഴിഞ്ഞതായും കർഷ കൻ പറഞ്ഞു.

കൃഷി ആരംഭിക്കുന്ന സമയ ത്തെ ഒറ്റ വളപ്രയോഗം മാത്രമാ ണ് നടത്തിയത്. അതും തന്റെ കോഴിഫാമിൽ ഉത്പാപ്പാദിപ്പി ക്കുന്ന കോഴിവളമാണ് എല്ലാ കൃഷികൾക്കും ഉപയോഗിക്കുന്നത്. കൃത്യമായി സമയങ്ങളിൽ ചെ യ്‌താൽ എല്ലാ കൃഷിയും കേരള ത്തിൽ വിജയിക്കുമെന്ന് ജോസ് പറയുന്നു. ചോളം വിളവെടുക്കാ ൻ ആയപ്പോഴേക്കും ആവശ്യ ക്കാർ ധാരാളം വീട്ടിൽ എത്തുന്നുണ്ട്. വിപണിയിൽ കിലോഗ്രാ മിന് 60 രൂപയാണ് വില. എന്നാ ൽ ഇവിടെ ഉത്പാദിപ്പിക്കുന്ന ചോളമായതിനാൽ ഡിമാൻഡ് ഏറെയാണെന്നും കർഷകൻ പ റഞ്ഞു.

നാൽപ്പത്തിയഞ്ച് ഇനം ഫലവൃക്ഷങ്ങൾ ജോസിന്റെ കൃഷി യിടത്തിലുണ്ട്. അവയിൽ ഭൂരിഭാ ഗവും കായ്ച്ചിട്ടുമുണ്ട്. കൂടാതെ തക്കാളി, വെണ്ട, കക്കിരി, കാ ബേജ്, കോളിഫ്ലവർ, ബ്രോക്കോ ളി തുടങ്ങിയ കൃഷികളും ചെ യ്‌ത് വരുന്നുണ്ട്. ബ്രോയിലർ ഇ റച്ചിക്കോഴി ഫാമും നടത്തുന്നുണ്ട് 

ഇവിടെ ഉത്പാദിപ്പിക്കുന്നത് കൂരാച്ചുണ്ട് കൃഷിഭവൻ്റെ കീഴി ലുള്ള കാർഷിക വിപണന കേ ന്ദ്രത്തിലും കുടുംബശ്രീയുടെ നാച്ചുറൽ ഫ്രഷ് കാർഷിക ഉ ത്പന്ന വിപണന കേന്ദ്രത്തിലു മാണ് നൽകി വരുന്നത്. ഭാര്യയാ യ ലൂസിയുടെ പ്രോത്സാഹന വും സഹകരണവുമാണ് കാർ ഷിക മേഖലയിൽ ലക്ഷ്യപ്രാ പ്‌തിയിൽ എത്താൻ സഹായി ക്കുന്നതെന്നും ജോസ് പറയു ന്നു. കാലങ്ങളായി പൊതുപ്രവ ർത്തനരംഗത്തും സജീവമായി പ്രവർത്തിക്കുന്ന ജോസ് 2015-20 കാലഘട്ടത്തിൽ കൂരാച്ചുണ്ട് പ ഞ്ചായത്ത് അംഗവുമായിരുന്നു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി