കൂരാച്ചുണ്ടിൽ ആധുനിക ശ്മശാനം എന്ന ആവശ്യം യാഥാർത്ഥ്യമാവുകയാണ്
കൂരാച്ചുണ്ടിന്റെ വികസന സ്വപ്നങ്ങൾക്ക് പുതുവർഷത്തിന്റെ തിളക്കം
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ ദീർഘകാലമായി ഉന്നയിച്ചിരുന്ന ആധുനിക ശ്മശാനം എന്ന ആവശ്യം അതിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. പഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റോറിയം നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു
വേഗത്തിലുള്ള നടപടികൾ പൂർത്തിയാകുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കും.
വികസനത്തിന്റെ കരുത്ത്, നാടിന്റെ ഒരുമ!
ഒരു നാടിന്റെ അടിസ്ഥാന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അത് നടപ്പാക്കുന്നതിൽ, പദ്ധതി യാഥാർത്ഥ്യമാക്കാൻ പിന്നിൽ പ്രവർത്തിച്ച എല്ലാ രാഷ്ട്രീയ ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും, ഇതിനായി കാത്തിരുന്ന ഓരോ നാട്ടുകാരനും ഈ വിജയത്തിൽ പങ്കുണ്ട്.
(ശ്മശാനം യാഥാർത്ഥ്യമാക്കാനുള്ള ഓട്ടത്തിനിടയിൽ തിരുവനന്തപുരത്ത് ചീഫ് എൻജിനീയറെ കണ്ടപ്പോൾ പകർത്തിയ ചിത്രം. നിരന്തരമായ ഫോളോഅപ്പുകൾക്കും ചർച്ചകൾക്കും ശേഷം ഇന്ന് ടെൻഡർ നടപടികൾ ആരംഭിച്ചു എന്ന വാർത്ത വലിയ സന്തോഷം നൽകുന്നു.)


Comments
Post a Comment