പൂക്കളെ സ്നേഹിച്ചു, മുറ്റം നിറയെ പൂന്തോട്ടം ഒരുക്കി. ഒടുവിൽ വീടും വളർത്തു നായ്ക്കളും അനാഥരായി...ഷേർളി മാത്യു ഇനി ആ വീട്ടിലേക്കില്ല. സംസ്ക്കാരം നടക്കുക പൊതുശ്മശാനത്തിൽ

  



കോട്ടയം: ഒരു വീട്ടിൽ രണ്ടു പേര്  മരിച്ചു കിടക്കുന്നു.  സംഭവമറിഞ്ഞ് നിരവധിയാളുകൾ അവിടേക്ക് ഓടിയെത്തി. വീട്ടുമുറ്റത്ത് കാത്ത് നിന്നവരെല്ലാം ചർച്ച ചെയ്തത് മുറ്റത്തും ടെറസിലും മതിലുകളിലുമെല്ലാം നിര നിരയായി ചിട്ടയോടെ അടുക്കി വച്ചിരിക്കുന്ന ചെടികളാണ്. പൂക്കൾ വിരിഞ്ഞ് നിന്ന് എല്ലാം മനോഹരം. പുതിയതായി പണിത വീടിനെ ഏറെ സുന്ദരമാക്കി. ഒറ്റക്ക് താമസിച്ചിരുന്ന ഷേർളി മാത്യുവിൻ്റെ അധ്വാനമായിരുന്നു അവിടെ നിറഞ്ഞു നിന്ന പൂക്കളും ഫലവൃക്ഷങ്ങളുമെല്ലാം. എന്നാൽ അവയെല്ലാം ആസ്വദിച്ചു വരും മുൻപേ ഷേർളിയുടെ ജീവനെടുത്തു. നായ്ക്കളെയും

വീട്ടിൽ വളർത്തിയിരുന്നു. ആരും കൊല നടന്ന ആ വീട് ഇനി അനാഥമായി മാറും. 


വർഷങ്ങൾക്ക് മുൻപ് വിശ്വസിച്ച് കൂടെ കൂട്ടിയയാൾ തന്നെ ഷേർളിയുടെ കൊലയാളിയായി. 

ഇടുക്കിയിൽ നിന്നും കാഞ്ഞിരപ്പള്ളിക്ക് സമീപം കുളപുറത്ത്  താമസമാക്കിയ 

ഷേര്‍ളി മാത്യു (45), കോട്ടയം കുമ്മനം സ്വദേശി ജോബ സക്കറിയ (40) എന്നിവരാണ് വീട്ടിനുള്ളില്‍ മരിച്ചത്. ഷേര്‍ളി മാത്യുവിന്റെ മൃതദേഹം കിടപ്പുമുറിയിലും ഹാളിലെ സ്റ്റയര്‍ കേസില്‍ തൂങ്ങി മരിച്ച നിലയിലാണ് ജോബ് സക്കറിയയുടെ മൃതദേഹം കണ്ടത്. 


മരണപ്പെട്ട ജോബ് സക്കറിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. ജോബുമായി സൗഹൃദമുണ്ടായിരുന്ന ഷേര്‍ളി ഇയാളില്‍ നിന്നും പലതവണയായി പണം വാങ്ങിയിരുന്നു. ഇടയ്ക്കിടെ ഇയാള്‍ ഷേര്‍ളിയുടെ വീട്ടിലെത്തി താമസിക്കാറുണ്ടായിരുന്നു. 

പണം സംബന്ധിച്ചുള്ള തര്‍ക്കവും മറ്റൊരാളുമായി ഷേര്‍ളി അടുപ്പത്തിലാണെന്ന സംശയവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷേര്‍ളിയുടെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയ ശേഷം ഹാളിലെ സ്്‌റ്റെയര്‍ കേസില്‍ തൂങ്ങി മരിക്കുയായിരുന്നു. ഇരുവരുടെയും മരണത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും സാന്നിധ്യമുണ്ടോയെന്നാണ് പോലീസ് ആദ്യം പരിശോധിച്ചത്. പോലീസ് എത്തുമ്പോള്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന നിലയില്‍ ആയിരുന്നു. ഡോഗ് സ്‌ക്വാഡിനെ എത്തിച്ച നടത്തിയ പരിശോധനയില്‍ കൊലപ്പെടുത്തിയത് ജോബ് തന്നെയെന്ന് തെളിഞ്ഞു. വീട് പൂട്ടി സീല്‍ ചെയ്ത ശേഷം ഏറെ നേരം ഫിംഗര്‍ പ്രിന്റ്, ഫോറന്‍സിക് എന്നിവരുടെ വിശദമായ പരിശോധനകള്‍ നടന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. 


കഴിഞ്ഞ ആറ് മാസങ്ങള്‍ക്ക് മുന്‍പ് കുളപ്പുറം എന്ന പ്രദേശത്ത് വീട് വച്ച് താമസിച്ചു വരികയായിരുന്നു ഇടുക്കി കല്ലാര്‍ സ്വദേശിനിയായ ഷേര്‍ലി മാത്യു. ബന്ധുക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. ഞായറാഴ്ച്ച വൈകിട്ടോടെ സുഹൃത്ത് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടാതെ വന്നതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ ആളുമായി തര്‍ക്കമുണ്ടായെന്ന് ഷേര്‍ളി ഇടയ്ക്ക് ഫോണ്‍ ചെയ്ത് അറിയിച്ചത്  സുഹൃത്തിൻ്റെ സംശയം ബലപ്പെടുത്തി. 

പോലീസെത്തി പരിശോധിക്കുമ്പോഴാണ് വീട്ടിനുള്ളില്‍ ഇരുവരെയും മരിച്ച നിലയില്‍ കാണപ്പെട്ടത്. 


നാട്ടുകാരുമായി അധികം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ചങ്ങനാശേരി കേന്ദ്രമാക്കി പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് നടത്തുകയാണെന്നാണ് അയല്‍വാസികളോട് പറഞ്ഞിരുന്നത്. കുടുംബത്തെപ്പറ്റിയും. അയൽവാസികളോട്  കൃത്യമായ വിവരങ്ങളായിരുന്നില്ല നല്‍കിയിരുന്നത്. ഇടുക്കിയില്‍ നിന്നും ഷേര്‍ളിയുടെ ബന്ധുക്കള്‍ എത്തിയതോടെയാണ് ഭര്‍ത്താവ് മരിച്ചതാണെന്നും ഒന്‍പത് വയസ്സ് പ്രായമുള്ള ഒരു മകന്‍ ഉള്ളതായും അറിയുന്നത്. കോട്ടയം സ്വദേശിയായ ജോബിന്റെ വിവാഹ ബന്ധം വേര്‍പിരിഞ്ഞതാണ്. കുമ്മനം മേഖലയില്‍ ട്യൂഷന്‍ സെന്റര്‍ നടത്തുന്നയാളാണ്. ഷേര്‍ളി മാത്യുവിന്റെ മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നില്ലായെന്നും പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. 

.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി