വിസ തട്ടിപ്പ് - കൂരാച്ചുണ്ട്, ചക്കിട്ടപാറ സ്വദേശികളായ ഉദ്യോഗാർത്ഥികൾക്ക് പണം നഷ്ടപ്പെട്ടതായി പരാതി
കൂരാച്ചുണ്ട്: സ്വിറ്റ്സർലൻണ്ടിലെ ചോക്ലേറ്റ് കമ്പനിയിലേക്ക് ജോലിക്കായി വിസ നൽകാമെന്ന് വാഗ്ദാനം ചെയത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം കൈപറ്റി തട്ടിപ്പ് നടത്തിയതിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി കെ ആർ ഷാജി, സജി വെങ്കിട്ടക്കൽ, അബ്ദുൾ റഹിമാൻ എന്നിവർ ആരോപിച്ചു. ഏജന്റായി പ്രവർത്തിച്ച നരിനട സ്വദേശി എം എൽ സാബുവിന്റെ ബന്ധുവായ മഹാരാഷ്ട്രയിലെ ബിന്ദു കാസിമിന്റെ മകളുടെ അകൗണ്ടിലേക്കാണ് ഉദ്യോഗാർത്ഥികൾ പണമയച്ചത്. രണ്ട വർഷത്തോളമായി വിസ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതി.
പലരുടെയും പാസ്പോർട്ട് ഉൾപ്പെടെ തിരികെ ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. കൂരാച്ചുണ്ട്, നരിനട, ചെമ്പനോട എന്നിവിടങ്ങളിലെ 41-ന്നോളം ആളുകളിൽ നിന്നും 1.30 കോടി രൂപയോളം വിസ നൽകാമെന്ന് പറഞ്ഞു ഏജൻറ് കൈപറ്റിയെന്നാണ് ആക്ഷേപം. ജില്ലയുടെ മാറ്റ് ഭാഗങ്ങളിൽ നിന്നും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഒട്ടേറെ തവണ ഏജന്റിനോടും പണം കൈപറ്റിയവരോടും പണത്തിനു ആവശ്യപ്പെട്ടെങ്കിലും തിരികെ ലഭിച്ചിട്ടില്ല. പണം നഷ്ടമായ ഉദ്ദ്യോഗാര്ഥികൾ നിയമ നടപടി സ്വീകരിക്കുവാനും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

Comments
Post a Comment