പൊന്നിനെക്കാൾ മൂല്യം ഇവരുടെ മനസ്സിന് മാലിന്യത്തിൽനിന്ന് ലഭിച്ച സ്വർണക്കമ്മലുകൾ തിരിച്ചുനൽകി ഹരിതകർമസേനാംഗങ്ങൾ.

 


ചേളന്നൂർ:  വീട്ടിൽനിന്ന് ശേഖരിച്ചഖരമാലിന്യത്തിൽനിന്ന് ലഭിച്ച അര പ്പവൻ സ്വർണക്കമ്മലുകൾ തിരിച്ചു നൽകി ഹരിതകർമസേനാംഗങ്ങൾ. രണ്ടാംവാർഡ് ഹരിതകർമസേനാംഗ ങ്ങളായ ടി.പി. ഗിരിജയും കെ.എം. ശോഭനയുമാണ് മാതൃകയായത്. ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം കട ന്നതൊന്നും ഇവരുടെ കണ്ണ് മഞ്ഞ ളിപ്പിച്ചില്ല. പൊന്നിനെക്കാൾ മൂല്യം ഇവരുടെ മനസ്സിനുണ്ട്. അഞ്ചാം വളവിനു സമീപം പാടകശ്ശേരി ക്ഷേത്രത്തിലേക്കുള്ള റോഡിന് സമീപത്തെ വീട്ടിൽനിന്ന് ശനിയാ ഴ്ചയാണ് മാലിന്യം ശേഖരിക്കാൻ ഗിരിജയും ശോഭനയും എത്തിയത്.

ഉപയോഗശൂന്യമായ ബാഗും ചെരിപ്പുക ളും ശേഖരിച്ച് ഇവർ വീട്ടിൽനിന്ന് മടങ്ങി. ബാഗിന്റെ ഉള്ളിലെ ചെറിയ അറയിലായിരു ന്നു സ്വർണക്കമ്മലുകൾ. 'ബാംസുരി'യിൽ അനുവിന്റെ വീട്ടിലെ ബാഗാണിതെന്ന് മനസ്സിലാക്കി വീട്ടുകാരെ വിവരമറിയിക്കുകയായി രുന്നു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ റ് എം.കെ. രാജേന്ദ്രൻ, സെക്രട്ടറി കെ. മനോ ജ്‌കുമാർ വാർഡംഗം ടി. സന്തോഷ് എന്നിവ രുടെ സാന്നിധ്യത്തിൽ കമ്മൽ കൈമാറി. ഹരി തകർമസേന പ്രസിഡൻറ് ചിത്രലേഖ പള്ളി പ്പൊയിൽ, സെക്രട്ടറി ബുഷറ കണ്ണങ്കര എന്നി വർ സംബന്ധിച്ചു. സത്യസന്ധതയ്ക്ക് മാതൃക യായ സേനാംഗങ്ങളെ ഗ്രാമപ്പഞ്ചായത്ത് പ്ര സിഡൻറ് എം. സ്വപ്ന അഭിനന്ദിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി