ചോക്ലേറ്റുമായി എട്ടാം ക്ലാസുകാരിയുടെ പിന്നാലെ ചെന്നു, നിരസിച്ചപ്പോള്‍ അക്രമം; കൈയ്യില്‍ കടിച്ച്‌ കുട്ടി രക്ഷപ്പെട്ടു; പ്രതി അറസ്റ്റില്‍

 

ചോക്ലേറ്റ് നിരസിച്ചതിന് എട്ടാം ക്ലാസുകാരിയെ കടന്നുപിടിച്ച 19 കാരൻ അറസ്റ്റില്‍. ഏരൂർ കിട്ടൻകോണം സിന്ധുഭവനില്‍ ആനന്ദ് ആണ് ഏരൂർ പോലീസിന്റെ പിടിയിലായത്.

കുറച്ചു നാളായി ഇയാള്‍ ചോക്ലേറ്റുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നു. ശല്യം സഹിക്കവയ്യാതെ കുട്ടി വിവരം വീട്ടില്‍ പറഞ്ഞു. മാതാവ് സ്കൂളിലെത്തി അധ്യാപകരെ കാര്യം ധരിപ്പിച്ചു. എന്നാല്‍ ഇന്നും ചോക്ലേറ്റുമായി ആനന്ദ് പെണ്‍കുട്ടിയുടെ പിന്നാലെയെത്തി. സ്കൂളിന്റെ മതില്‍ ചാടിക്കടന്ന് കോമ്ബൗണ്ടിനുള്ളില്‍ കയറി ശല്യം ചെയ്തു.


ചോക്ലേറ്റ് നിരസിച്ചതോടെ ഇയാള്‍ കുട്ടിയുടെ കയ്യില്‍ കടന്നുപിടിച്ചു. തുടർന്ന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു. ഇതോടെ പ്രതിയുടെ കയ്യില്‍ കടിച്ച്‌ കുട്ടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ ആനന്ദ് സ്കൂളിന്റെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയും ചെയ്തു. അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ഏരൂർ പോലീസ് സ്ഥലത്തെത്തി പ്രതിക്കായി തിരച്ചില്‍ നടത്തി. രക്ഷപ്പെട്ട പ്രതി സ്കൂളിന് സമീപത്തുള്ള കടയില്‍ കയറി ഒളിച്ചു. കടയ്ക്ക് സമീപത്തു നിന്നും ഇയാളുടെ വാഹനം കണ്ടെത്തിയ പോലീസ് പ്രതി സമീപത്ത് തന്നെ ഉണ്ടെന്ന് ഉറപ്പിച്ചു. കടയ്ക്കുള്ളില്‍ പരിശോധന നടത്തിയ പോലീസ് ആനന്ദിനെ കണ്ടെത്തി. ചിത്രം പകർത്തി സ്കൂള്‍ അധികൃതർക്ക് അയച്ചു നല്‍കി പ്രതി ആനന്ദ് തന്നെ എന്ന് ഉറപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി