ഹസ്‌നയുടെ മരണം: സമഗ്ര അന്വേഷണം വേണമെന്നു കുടുംബം
കാക്കൂർ • "മക്കൾക്കും കുടുംബ ത്തിനുമൊപ്പം നല്ലനിലയിൽ ജീ വിച്ചതായിരുന്നു അവൾ. ചതി യിൽ പെട്ടുപോയതാണെന്നു ഉറ പ്പാണ്. 3 കുഞ്ഞുങ്ങൾക്ക് ഉമ്മ യെ ഇല്ലാതാക്കിയതിന്റെ ഉത്തര വാദികളെ കണ്ടെത്തി ശിക്ഷിക്ക ണം' - സംഭവിച്ച പിഴവുകൾക്കെ ല്ലാം പരിഹാരം കാണാനും സ്വ ന്തം വീട്ടിലേക്കു തിരിച്ചുവരാനും ആഗ്രഹിച്ചിട്ടും ജീവിതത്തിലേ ക്കു തിരിച്ചുവരാനാകാതെ പോയ യുവതിയുടെ കുടുംബാംഗ: ങ്ങൾ ആവശ്യപ്പെടുന്നു. ഈന്താ ട് മുണ്ടപ്പുറത്തുമ്മൽ ഹസ്‌നയെ (34) താമരശ്ശേരി കൈതപ്പൊയി ലിലെ അപാർട്മെന്റിൽ മരിച്ചനി ലയിൽ കണ്ടെത്തിയ സംഭവ ത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുകയാണ് കുടുംബം. ഇപ്പോഴത്തെ പങ്കാളിയായ യുവാ വിനൊപ്പം ഹൈസൺ അപാർ ട്മെന്റിൽ താമസിച്ചു വരികയായി : രുന്നു ഹസ്‌ന. കഴിഞ്ഞ ദിവസം രാവിലെയാണ് മുറിയിൽ തൂങ്ങിമ രിച്ച നിലയിൽ യുവതിയെ കണ്ടത്.
കഴിഞ്ഞ ജു ണിലാണ് ഹസ്ന ഭർത്താ വിനെയും മക്ക ളെയും ഉപേക്ഷി ച്ച് യുവാവിനൊ പ്പം പോയത്. വി ദേശത്തായിരു ന്ന ഭർത്താവ് ഉമ്മയുടെ മരണത്തെ തുടർന്ന് അന്നു നാട്ടിൽ എത്തിയിരുന്നു. ഇളയ കുഞ്ഞുമായി പോയ ഹസ്‌നയെ അടിവാരം ഭാഗത്തു നിന്നു കണ്ടെത്തി പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. പിതാവും ബന്ധുക്കളും സ്റ്റേഷ നിലെത്തി ഹസ്നയെ വീട്ടിലേ ക്കു കൊണ്ടുവന്നെങ്കിലും കു ഞ്ഞിനെ എടുക്കാതെ രണ്ടാം ദി വസം ഹസ് വീടു വിട്ടിറങ്ങി.
പിന്നീടാണ് ഒരു യുവാവിനൊ പ്പും കഴിയുന്ന വിവരം അറിയുന്ന ത്. അതോടെ മാനസികമായി തകർന്ന കുടുംബാംഗങ്ങൾ പി ന്നീട് ഹസ്നയുടെ കാര്യത്തിൽ ഇടപെട്ടില്ല.
എങ്കിലും ഹസ വീട്ടിലേക്കു വിളിക്കുകയും മാതാവുമായി സം സാരിക്കുകയും ചെയ്തിരുന്നു. മു ത്ത മകനെയും വിളിക്കാറുണ്ടാ യിരുന്നു. ഭർതൃവീട്ടിൽ ആയിരു ന്നപ്പോൾ ഹസ ഫാഷൻ ഡി സൈനിങ് പഠിക്കാൻ പോകാറു ണ്ടായിരുന്നു. അങ്ങനെയാണ് യുവാവുമായി പരിചയപ്പെട്ടതെ ന്നാണു ബന്ധുക്കൾക്ക് ലഭിച്ച വി വരം. വീട്ടിൽ വിളിച്ച് എല്ലാം പരി ഹരിച്ചു തിരിച്ചുവരുമെന്ന് പറ ഞ്ഞതിന്റെ രണ്ടാം ദിവസം ഹസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത് ദുരൂഹത വർധി പ്പിക്കുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.
ദുരൂഹമായ ഇടപാടുകളിൽ ഹസ്നയെ ഉപയോഗിച്ചിരുന്നതാ യും കുടുംബം സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ ഉൾപ്പെടെ സമ ഗ്ര അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്. എന്നാൽ, സംഭവത്തിൽ ദുരുഹത ഇല്ലെന്ന് പൊലീസ് പറഞ്ഞു. പോ സ്‌റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങി മരണം സ്ഥിരീകരിച്ചതായാണു സൂചന.

Comments
Post a Comment