കൂരാച്ചുണ്ട്; പൂവത്തുംചോലയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു: പ്രതിരോധ നടപടികൾ ശക്തമാക്കി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ10-ാം വാർഡിലെ താഴെ പൂവ ത്തുംചോല മേഖലയിൽ മഞ്ഞ പ്പിത്ത രോഗം വ്യാപിച്ചതോടെ ആരോഗ്യ വകുപ്പും പഞ്ചായ ത്തും പ്രതിരോധ നടപടികൾ ശക്തമാക്കി. ഈ പ്രദേശത്തെ 3 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
കക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലെ മേഖ ലയാണിത്. ആരോഗ്യ വകുപ്പ് കിണറുകളിൽ നിന്നും വെള്ളം സാം പിൾ ശേഖരിച്ചു. വീടുകൾ സന്ദർ ശിച്ച് രോഗ പ്രതിരോധ നടപടിക ളെക്കുറിച്ച് ബോധവൽക്കരണം നടത്തി.
രോഗ പ്രതിരോധ നടപടികളും ബോധവൽക്കരണവും ഊർജിത മാക്കിയെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാ ശ്ശേരി അറിയിച്ചു. നാളെ പൂവ ത്തുംചോല മദ്രസയിൽ പ്രദേശ വാസികളുടെ യോഗം ചേരും.

Comments
Post a Comment