റോഡിലെ കുഴികൾ മണ്ണിട്ട് നികത്തി ജനപ്രതിനിധികളായ ജലീൽ കുന്നുംപുറവും k കുഞ്ഞമ്മദും
കൂരാച്ചുണ്ട്: മഴവെള്ളത്തിൽ മണ്ണൊലിച്ച് ഗർത്തങ്ങൾ രൂപപ്പെട്ട കൂരാച്ചുണ്ട് - വട്ടച്ചിറ റോഡിലെ വശങ്ങളിലെ കുഴികൾ മണ്ണിട്ട് പുതുവത്സര ദിനത്തിൽ ജനപ്രതിനിധികളായ ജലീൽ കുന്നുംപുറവും, k കുഞ്ഞമ്മദും മണ്ണിട്ട് നികത്തി.
മണ്ണൊലിപ്പ് മൂലം ഈറോഡിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ട വലിയ ഗർത്തങ്ങളിൽ വീണ് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുമ്പോൾ റോഡിൻ്റെ സൈഡിലേക്ക് മാറിനിൽക്കാൻ കഴിയാതെ കാൽനടയാത്രക്കാർ കുഴികളിൽ വീണ് പരിക്കേൽക്കുന്നതും നിത്യസംഭവമായിരുന്നു.
ഇതൊരു താൽക്കാലിക പ്രവൃത്തിയാണെന്നും അടുത്തമഴയ്ക്കുതന്നെ മണ്ണൊലിച്ച് വീണ്ടും കുഴികൾ രൂപപ്പെടുമെന്നും അതിനാൽ റോഡ് ശരിയായി ഉറപ്പിച്ച് ടാർ ചെയ്യാനും ഓടകൾ ക്ലീൻ ചെയ്തു സുരക്ഷിതമാക്കനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ജലീലും കുഞ്ഞമ്മദും പറഞ്ഞു.

Comments
Post a Comment