97-ന്റെ നിറവിലും ഏലിക്കുട്ടിക്ക് കുടിയേറ്റ ഓർമകളുടെ കരുത്ത്

 



നിലമ്പൂർ: നാടുവിട്ട് കാടും മേടും കടന്നുള്ള യാത്ര, പ്രകൃ തിയും പ്രതിബദ്ധങ്ങളും മറി കടന്നുള്ള അതിജീവന യാ ത്ര. 97-ന്റെ നിറവിൽ കുടിയേ റ്റത്തിന്റെ ഓർമകൾ പങ്കിടു മ്പോൾ ഇടിവണ്ണ സ്വദേശി ഏലിക്കുട്ടിയുടെ മുഖത്ത് കട ന്നുപോയ കാലത്തിന്റെ ചി ത്രം തെളിയും.


ഇന്നത്തെപോലെ സൗക ര്യങ്ങളൊന്നുമില്ലാത്ത കാല ത്ത് മനോധൈര്യം ഒന്നു മാ ത്രം കൈമുതലാക്കിയാണ് ജീവിതം കരുപ്പിടിപ്പിക്കാൻ മ ലയോര മേഖലയിലേക്കുള്ള വരവ്. വന്യമൃഗ ശല്യമായിരു ന്നു ഏറ്റവും ഭയാനകം. പ്രകൃ തിയിൽ അതിജീവനത്തിനാ യുള്ള പോരാട്ടത്തിൽ അതെ ല്ലാം മറികടക്കാനായി ഏലി കുട്ടിക്കും കുടുംബത്തിനും.


51 വർഷം മുൻപാണ് ഭർ ത്താവ് സ്ക്‌കറിയുടെ കൈപി ടിച്ച് എട്ടു മക്കളോടൊപ്പം കി ടങ്ങത്ത് കരോട്ട് ഏലിക്കുട്ടി യെത്തിയത്. അന്ന് ഏലിക്കു ട്ടിക്ക് പ്രായം 46. എട്ടു മക്കളി ൽ ഇളയവനായ ഫാ. ബി നോയ്ക്ക് അന്ന് പ്രായം ഒരു വയസ് മാത്രം. കോട്ടയം ജില്ല യിലെ പൂഞ്ഞാറിൽനിന്നായി രുന്നു മണ്ണിൽ പൊന്നുവിള യിക്കാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള വഴി തേടിയുള്ള യാത്ര. ചാലിയാ ർ പഞ്ചായത്തിലെ വിജയപു രത്തേക്കായിരുന്നു കാൽനട യായുള്ള കുടിയേറ്റം.

കുത്തനെ കയറ്റമുള്ള മണ്ണ് പാതയിലൂടെ വീട്ടുസാധന ങ്ങൾ ഉൾപ്പെടെ തലച്ചുമടാ യി എടുത്തെത്തിയ ഇവർ പി ന്നീട് ഭർത്താവ് സ്ക്‌കറിയ യ്ക്കും മക്കൾക്കുമൊപ്പം മ ണ്ണിൽ വിയർപ്പൊഴുക്കി നെ ല്ലും കപ്പയും വാഴയും കുരുമു ളകും എല്ലാം കൃഷി ചെയ്ത് മുന്നേറുകയായിരുന്നു. മഴ ക്കാലമായാൽ തോണിയിലാ ണ് ചാലിയാർ പുഴ കടന്നിരുന്നത്. ഇടിവണ്ണ സെന്റ് തോമ സ് പള്ളിയിൽ പോയിരുന്നത് കിലോമീറ്ററുകൾ കാൽനട യായി സഞ്ചരിച്ചും.

ജീവിതത്തിൽ ഏറെ സ ന്തുഷ്ടയായ ഏലിക്കുട്ടിക്കു ള്ള ഏകസങ്കടം 30 വർഷം മു ൻപുള്ള ഭർത്താവ് സ്കറിയ യുടെ വിയോഗമാണ്. 97 വയ സായെങ്കിലും ഞായറാഴ്ച്ചക ളിൽ മുടങ്ങാതെ ഏലിക്കുട്ടി ഇപ്പോഴും ഇടവക ദേവാലയ മായ ഇടിവണ്ണ സെന്റ് തോമ സ് ദേവാലയത്തിൽ കുർബാ നയ്ക്ക് പോകും. മകനും ഇ പ്പോൾ അമരമ്പലം ഗ്രാമ പ ഞ്ചായത്ത് സെക്രട്ടറിയായ ബിനുവിനൊപ്പം ഇടിവണ്ണയി ലാണ് താമസം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി