പ്രായമൊക്കെ വെറും നമ്പർ മാത്രം; 63-ാംവയസിൽ 63 കിലോമീറ്റർ ഓടി തീർത്ത് സുനിൽകുമാർ
പൂക്കോട്ടുംപാടം: മനസിന്റെയും ശരീരത്തിന്റെയും കരുത്ത് കൈവിടാത്ത കാലത്തോളം സുനിൽകുമാറിന് എന്നും ചെ റുപ്പമാണ് എക്‌സൈസിൽ നി ന്ന് അസിസ്റ്റന്റ് ഇൻസ്പെക്ടറാ യി വിരമിച്ച ശേഷവും പതിവു തെറ്റിക്കാത്ത വ്യായാമവും ജീ വിതശൈലിയുമായി നീങ്ങുകയാണ് സുനിൽകുമാർ. തന്റെ പിറന്നാൾ ദിനത്തിൽ 63 കിലോമീറ്റർ ദൂരം ഓടി തീർത്തപ്പോൾ അമരമ്പലം മാമ്പൊ യിൽ സ്വദേശിയായ പി. സുനിൽ കുമാറിന് ഒട്ടുമില്ല തളർച്ച. പ്രായം വെറും നമ്പർ മാത്രമാരണെന്ന് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് കാണിച്ചുതരികയാ ണ് കായിക പ്രതിഭയായ ഈ മനുഷ്യൻ പൂക്കോട്ടുംപാടം മുതൽ മലയോര പാത വഴി മേ ലാറ്റൂർ വരെ 315 കിലോ മീറ്റർ ദൂരവും തിരിച്ച് 11.5 കിലോ മീ റ്റർ ദൂരവും താണ്ടിയാണ് സു നിൽ ലക്ഷ്യസ്ഥാനത്തെത്തിയ ത്. ഇന്നലെ പുലർച്ചെ ഒന്നിന് അമരമ്പലം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ഗ്രാമപഞ്ചായത്ത് അംഗം റീന ബാബു ഫ്‌ളാഗ് ഓഫ് ചെയ്‌തതോടെയായിരുന്നു തുടക്കം. മേലാറ്റൂരിൽ നിന്ന് തിരിച്ച് എ ട്ടോടെ പൂക്കോട്ടുംപാടത്ത് തി തിരച്ചെത്തിയപ്പോൾ പൂക്കോട്ടും പാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി. അഫീഫ ഉൾപ്പടെ യുള്ള ഭരണസമിതി അംഗങ്ങ മും സൺറൈസ് റണ്ണേഴ്‌സ് ഭാ രവാഹികളും സുനിലിനെ സ്വീ കരിക്കാൻ എത്തിയിരുന്നു.

Comments
Post a Comment