മരണത്തെ തോൽപ്പിച്ച മാതൃക. അച്ഛന് പിന്നാലെ വിപിനും യാത്രയാകുമ്പോൾ 6 പേർക്ക് ഇത് പുനർജന്മം...

 


കൽപ്പറ്റ: നൊമ്പരമായി മാറിയ വേർപാടിലും വെളിച്ചമായി കൽപ്പറ്റയുടെ പ്രിയപ്പെട്ട വിപിൻ യാത്രയാകുന്നു. പിതാവിൻ്റെ വിയോഗം തളർത്തിയ കുടുംബത്തിന് വീണ്ടും കണ്ണീരായി പുത്തൂർവയൽ നെല്ലിക്കുന്നേൽ വിപിൻ എൻ.ജെ വിടവാങ്ങി 41 വയസ്സായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച വിപിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ എടുത്ത തീരുമാനം നാടിനെയാകെ ഈർപ്പമുള്ളതാക്കുന്നു.

പെട്ടെന്ന് ഉണ്ടായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു വിപിൻ. ശനിയാഴ്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. പ്രിയപ്പെട്ടവൻ്റെ വേർപാടിൽ തകർന്നുനിൽക്കുമ്പോഴും, തങ്ങളുടെ പ്രിയപ്പെട്ടവൻ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന വിപിൻ്റെ കുടുംബത്തിൻ്റെ തീരുമാനം മനുഷ്യത്വത്തിൻ്റെ വലിയ പാഠമാണ്. വിപിൻ്റെ ഹൃദയവും, കരളും, വൃക്കകളും ഉൾപ്പെടെയുള്ള അവയവങ്ങൾ 6 പേർക്കാണ് പുതുജീവൻ നൽകുക.

2 മാസം മുൻപാണ് വിപിൻ്റെ പിതാവും കൽപ്പറ്റയിലെ വ്യാപാരിയുമായ കൊളവയൽ ജോയി അന്തരിച്ചത്. പിതാവിൻ്റെ വേർപാട് നൽകിയ മുറിവ് ഉണങ്ങും മുൻപേ വിപിനും യാത്രയായത് കൽപ്പറ്റയ്ക്ക് വലിയ ആഘാതമായി മാറി. കൽപ്പറ്റ വൈറ്റ് ഹൗസ് ട്രേഡേഴ്സ് ഉടമയായ വിപിൻ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവന്‍ ആയിരുന്നു. സ്വന്തം വേദനയ്ക്കിടയിലും ലോകത്തിന് മാതൃകയായ ആ മനസ്സിനെ കണ്ണീരോടെ പ്രണമിക്കുകയാണ് നാട്...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി