കാടിറങ്ങുന്ന ഭീതിയ്ക്ക് ഇനി വിരാമം; കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് 20 കി.മീ ഫെൻസിങ് സർക്കാർ അനുമതിയായി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ 20 കി മീ ഫെൻസിംഗ് സ്ഥാപിക്കാൻ സർക്കാർ അനുമതിനൽകി .2 വർഷം മുൻപ് കക്കയത്ത് ആനയിറങ്ങിയതിനെ തുടർന്ന് വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി സംസാരിക്കുകയും നിയമ സഭയിൽ സബ്മിഷൻ കൊണ്ടുവരുകയും ചെയ്തിരുന്നു .നിയമസഭയിൽ ബഹു മന്ത്രിയാണ് ഫെൻസിങ് സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയത് .വിവിധ വകുപ്പുകളുടെയും സ്വകാര്യ വ്യക്തികളുടെയും അനുമതിയോടെ പ്രവർത്തി ടെണ്ടർ ചെയ്യും .ഈ മാസം 30 നു ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തിട്ടുണ്ട് ..

Comments
Post a Comment