പേരാമ്പ്രയിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു

 


പേരാമ്പ്ര: ഇന്ന് രാവിലെ കിഴക്കൻ പേരാമ്പ്രയിൽ മണൽ കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുറ്റത്ത് നിന്നും താഴെയുള്ള റോഡിലേക്ക് മറിഞ്ഞു. ഏകദേശം 20 അടി ഉയരത്തിൽ നിന്നാണ് ലോറി താഴേക്ക് പതിച്ചത്. വലിയൊരു അപകടമാണ് ഉണ്ടായതെങ്കിലും ലോറി ഡ്രൈവർ നിസ്സാര പരിക്കുകൾ പോലും ഇല്ലാതെ അത്ഭുതകരമായി രക്ഷപെട്ടു.

രാവിലെ മണലുമായി പോവുകയായിരുന്നു ലോറി. വീടിനോട് ചേർന്നുള്ള ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടമാവുകയും താഴെയുള്ള റോഡിലേക്ക് തലകീഴായി മറിയുകയുമായിരുന്നു. വീടിന്റെ മുറ്റത്ത് നിന്നും ലോറി പതിക്കുമ്പോൾ താഴെ റോഡിൽ മറ്റ് വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.

ശക്തമായ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഡ്രൈവറെ ലോറിക്കുള്ളിൽ നിന്നും പുറത്തെടുത്തത്. ലോറിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം തടസ്സപ്പെടുകയും പിന്നീട് അധികൃതരും നാട്ടുകാരും ചേർന്ന് വാഹനം നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. കൂത്താളി പഞ്ചായത്തിലെ ആറാം വാർഡിലെ ആശാരിക്കണ്ടി എന്ന പ്രദേശത്താണ് ലോറി മറിഞ്ഞത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി