16 കാട്ടുപന്നികളെ വെടി വെച്ചിട്ടു; കൂരാച്ചുണ്ട് മലയോരമേഖലയിലെ കർഷകർക്ക് ആശ്വാസം പൊതുജനം.

 


കൂരാച്ചുണ്ട്: പഞ്ചായത്ത് ഭരണസമിതിയും വാർഡ് മെമ്പർമാരും പ്രദേശവാസികൾ അടങ്ങുന്ന വളണ്ടിയേഴ്‌സും സംയുക്തമായി വിഭാവനം ചെയ്ത കാട്ടുപന്നികളെ വെടിവെച്ചിടാനുള്ള ദൗത്യം വിജയകരമായി പര്യവസാനിച്ചു. കിഫ എന്ന കർഷക സംഘടന അനുവദിച്ച 25 ലധികം എം പാനൽ ഷൂട്ടർമാരും പ്രാപ്രദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടും നാലും അഞ്ചും വാർഡുകൾ അടങ്ങുന്ന പ്രദേശങ്ങളാണ് കാട്ടുപന്നികളുടെ ബാഹുല്യം മൂലം ഹോട്ട് സ്പോട്ടായി കണക്കാക്കിയത്.



വൈസ് പ്രസിഡണ്ട് ബിജു കടലാശ്ശേരിയുടെ നേതൃത്വത്തിൽ ടീമിന്റെ ഏകോപനം സാധ്യമാക്കുകയും ഉച്ച കഴിഞ്ഞയുടൻ തന്നെ ദൗത്യം പൂർത്തീകരിച്ച്‌ ടീo മടങ്ങുകയും ചെയ്തു. നാലും അഞ്ചും വാർഡുകളടങ്ങുന്ന ഓട്ടപ്പാലം ഭാഗത്ത് നിന്നും 12 എണ്ണത്തിനെയും കണ്ണാടിപ്പാറ ഭാഗത്ത് നിന്നും 4 എണ്ണത്തിനെയുമാണ് ടീo വെടിവെച്ച് കൊന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടപടിക്രമങ്ങൾ പാലിച്ച് ശാസ്ത്രീയമായി ഇവയെ സംസ്കരിച്ചു. മറ്റു വാർഡുകളിലും തുടർ ദിവസങ്ങളിൽ പന്നിവേട്ട ഉണ്ടാവുമെന്നും അതാത് സമയങ്ങളിൽ പൊതുജനങ്ങളെ അറിയിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.






Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി