മലപ്പുറം; കരുവാരക്കുണ്ടിൽ 14കാരിയുടെ മൃതദേഹം കൈകാലുകൾ കെട്ടിയ നിലയിൽ


 മലപ്പുറം: കരുവാരക്കുണ്ടിൽ 14കാരിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് നാട്ടുകാർ. നടവഴി ഉള്ള സ്ഥലമല്ലെന്നും വിജനവഴിയാണെന്നും നാട്ടുകാർ പറഞ്ഞു. ജനസമ്പർക്കമില്ലാത്ത സ്ഥലമാണെന്നും നാട്ടുകാർ പറഞ്ഞു. ഇത്തരം പ്രദേശങ്ങൾ കാടുമൂടി കിടക്കുകയാണെന്നും റെയിൽവേ അടക്കമുള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

'പെൺകുട്ടി പഠിക്കുന്നത് ഈ സ്ഥലത്ത് നിന്നും 10-20 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ്. ഒരു കിലോമീറ്റർ കഴിഞ്ഞാൽ മറ്റൊരു സ്കൂളുമുണ്ട്. ആൺകുട്ടിയുമായി തെളിവെടുപ്പ് എന്ന നിലയിലാണ് പൊലീസ് എത്തിയത്. കുട്ടിയോട് സംസാരിച്ചപ്പോൾ പൊലീസിന് കാര്യം മനസിലായിട്ടുണ്ടാകും. സാധാരണ കുടുംബമാണ്', നാട്ടുകാരിൽ ഒരാൾ പറഞ്ഞു. 

ആൺകുട്ടി പ്രശ്‌നക്കാരൻ ആണെന്ന തരത്തിലുള്ള അഭിപ്രായമൊന്നും ഇതുവരെ കേട്ടിട്ടില്ലെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു. അഞ്ചാം തീയ്യതി മുതൽ ആൺകുട്ടി ക്ലാസിൽ വന്നിട്ടില്ലെന്നും നാട്ടുകാരിൽ ഒരാൾ പറഞ്ഞു. പെൺകുട്ടി വളരെ ആക്ടീവായ, പഠിക്കുന്ന കുട്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു. പെൺകുട്ടി ഇന്നലെ ക്ലാസിൽ പോയില്ലെന്നും അവർ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ ട്രെയിൻ തട്ടി പെൺകുട്ടി മരിച്ചെന്നായിരുന്നു ആൺകുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാൽ മൃതദേഹം കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ നിന്നും ഉയർന്ന മേഖലയിൽ നിന്നായത് പൊലീസിൽ സംശയമുണ്ടാക്കിയിരുന്നു. മാത്രവുമല്ല, ശരീത്തിൽ മുഴുവൻ മുറിവേറ്റ പാടുകളും കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. കുട്ടിയുടെ സ്കൂ‌ൾ ബാഗ് മൃതദേഹത്തിനു അടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഒടുവിൽ 16കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ആൺകുട്ടി കുറ്റം സമ്മതിക്കുകയുമായിരുന്നു. പെൺകുട്ടിയെ 16കാരൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതെന്നാണ് നിഗമനം. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലാണ് നിലവിൽ ആൺകുട്ടിയുള്ളത്.

കരുവാരക്കുണ്ടിൽ നിന്ന് കാണാതായ 14കാരിയുടെ മൃതദേഹം റെയിൽവെ ട്രാക്കിന് സമീപത്തുനിന്ന് ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. പാണ്ടിക്കാട് തൊടിയപ്പുലം റെയിൽവെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശിയുടെ മകളായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. 


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി