കൂരാച്ചുണ്ടിൽ വീണ്ടും കാട്ടുപന്നി വേട്ട. 13 കാട്ടു പന്നികളെ ഉന്മൂലനം ചെയ്തു .
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിൽ രൂക്ഷമായ കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒന്ന് രണ്ട് മൂന്ന് വാർഡുകളുടെ ഭാഗങ്ങളിൽ കിഫ ഷൂട്ടേഴ്‌സ് & അർച്ചറി ക്ലബ്ബിന്റെ നേതൃത്വത്തിൽ 30 അംഗ ടീം നടത്തിയ വേട്ടയിൽ 13 കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുകയും ജഡങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തു.
കിഫ ഷൂട്ടേഴ്‌സ് ക്ലബ് കോർഡിനേറ്റർ ടെന്നി ഫ്രാൻസിസ്, രാജേഷ് ജെയിംസ്, ഒന്നാംവാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ സിനി ജിനോ, രണ്ടാം വാർഡ് മെമ്പർ ആൻസമ്മ എം ജെ, മൂന്നാം വാർഡ് മെമ്പർ ചെറിയാൻ മാസ്റ്റർ അറക്കൽ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്തിന്റെ മറ്റു വാർഡുകളിലും വരും ദിവസങ്ങളിൽ കാട്ടുപന്നി വേട്ട നടത്തുന്നതായിരിക്കുമെന്നു കൂരാച്ചുണ്ട്ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, സിനി ജിനോ അറിയിച്ചു.

Comments
Post a Comment