കാട്ടുപന്നികളെ അമർച്ച ചെയ്യാൻ ജനുവരി 11്ന് 9 മണി മുതൽ ഷൂട്ടർമാർ അവരുടെ ജോലി ആരംഭിക്കും

 

കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് പഞ്ചായത്തിലെ ജനങ്ങളുടെ സ്വത്തിനും ജീവനും അപകടകാരമാം വിധം ജനവാസ മേഖലകളിലേക്കിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തീരുമാനിച്ച പഞ്ചായത്ത്‌ ഭരണാസമതിയുടെനേതൃത്വത്തിൽ 1, 2, വാർഡിലെ സംയുക്ത യോഗം മീറ്റിംഗ് കേളോത്തുവയൽ സംസ്ക്കാരിക നിലയത്തിലും 4, 5 വാർഡിലെ സംയുക്ത യോഗംഓട്ടപ്പാലം മലേപറമ്പിൽ ഔസേപ്പച്ചൻ്റെ വീട്ടിലും ചേർന്നു.



 ജനുവരി 11 ഞായർ രാവിലെ 9 മണി മുതൽ ഷൂട്ടർമാർ അവരുടെ ജോലി ആരംഭിക്കും. ഈ ദിവസം ഓട്ടപ്പാലം, മണ്ടോപ്പാറ, കണ്ണാടിപ്പാറ ഭാഗങ്ങൾ കണ്ടൈമെൻ്റ് സോണായി പ്രഖ്യാപിക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും . വാളണ്ടിയർമാർ ഒഴികെ ആരും ആ സമയത്ത് പുറത്തിറങ്ങരുതെന്നും നാടിനെയും കർഷകരെയും രക്ഷിക്കാൻ മറ്റ് വഴി ഇല്ലാത്തത്തിതാൽ എല്ലാവരും സഹകരിക്കണമെന്നും സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. 




20 എംപാനൽ ഷൂട്ടർമാർ ഞായറാഴ്ച കണ്ണാടിപ്പാറ KMCT യുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പന്നികളെ വെടി വയ്ക്കുന്നതിനായി എത്തിച്ചേരും. 

പ്രസിഡണ്ട് സിനി ജിനോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർമാരായ അഡ്വ ഹസീന, പ്രബീഷ് , ജോസ് വെളിയത്ത് ,N K  കുഞ്ഞമ്മദ് ആൻസമ്മ എൻ.ജെ ,  ചെറിയാൻ അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു 


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി