പേരാമ്പ്രയിൽ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി വീട്ടുകാർ

  


പേരാമ്പ്ര : കിഴക്കൻ പേരാമ്പ്ര മരുതോറക്കുന്നിൽ പുലിയെന്ന് തോന്നി ക്കുന്ന ജീവിയെ കണ്ടതിനെത്തുടർന്ന് വനംവകുപ്പ് ജീവനക്കാ രും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം രാത്രി 10.45-ഓടെയാണ് ഒരു വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി പറയു ന്നത്.

മരുതോറക്കുന്ന് പേരാമ്പ്രഎടത്തിൽ അനീഷ് കുമാറിന്റെ വീട്ടുകാരാണ് പുലിയെ കണ്ടതായി നാട്ടുകാരെ അറിയിച്ചത്. അനീ ഷിന്റെ മകൾ സ്കൂൾ വിദ്യാർഥിയായ അനൂജയാണ് കണ്ടത്.

അകത്തെ മുറിയിലിരുന്ന് പഠിക്കുന്ന സമയത്ത് ശബ്ദം കേട്ട് നോ ക്കിയപ്പോഴാണ് പുറത്ത് പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടതെന്ന് അനൂജ പറഞ്ഞു. പിന്നീട് അനീഷും വീടിന്റെ മുക ളിൽ കയറി നോക്കിയപ്പോൾ ജീവി നടന്നുപോകുന്നത് കണ്ടു.

രാത്രിയിൽ വിവരം പുറത്തറിഞ്ഞതോടെ പ്രദേശത്ത് ഭീതിപര ന്നു. രാത്രിയിൽത്തന്നെ പ്രദേശത്തെ ജനങ്ങളെല്ലാം ഇവിടേക്ക് എത്തുകയും വിപുലമായ രീതിയിൽ തിരച്ചിൽ നടത്തുകയുംചെ യ്തു. രാത്രി രണ്ടുമണിവരെ ജനങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തിയെങ്കിലും ജീവികളെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പഞ്ചായത്തംഗം രവീന്ദ്രൻ കോളേത്ത് പറഞ്ഞു.

വീടിന് അടുത്ത സ്ഥലത്തുനിന്ന് വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തുകാരോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും രവീന്ദ്രൻ വ്യക്തമാക്കി.  ഗ്രാമപ്പ ഞ്ചായത്ത് ഉദ്യോഗസ്ഥരും പെരുവണ്ണാമൂഴി ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥരും  സ്ഥലം സന്ദർശിച്ച് വീട്ടുകാരോട് വിവരങ്ങൾ തേടി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി