ചക്കിട്ടപ്പാറ - കൂരാച്ചുണ്ട് - പിറവം മലയോര ബസ് സർവീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ല.
ചക്കിട്ടപാറ/ കൂരാച്ചുണ്ട്: ചക്കിട്ടപാറക്കാരുടെയും കൂരാച്ചുണ്ട് കാരുടെയും നിത്യ ജീവിതത്തിന്റെ ആശ്രയമായി മാറിയ ചക്കിട്ടപ്പാറ കൂരാച്ചുണ്ട് പിറവം ബസ് സർവീസ് അവസാനിപ്പിക്കരുതെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.
ഈ ബസ് നിലനിർത്തുക എന്നത് മലയേരത്തിൻ്റെ ആവശ്യമന്നെന്നും ട്രിപ്പ് നിർത്താൻ കാരണം സാമ്പത്തിക നഷ്ടമാണെന്നാണ് അറിയാൻ കഴിഞ്ഞതെന്നും സമയമാറ്റം ഉണ്ടായാൽ ഒരുപക്ഷെ ഈ വാഹനം നിലനിർത്താൻ കഴിഞ്ഞേക്കാമെന്നും അഡ്വ സുമിൻ പറഞ്ഞു.
മലയോരത്തെ ജനങ്ങൾ ഭൂരിപക്ഷവും കോഴിക്കോട് മെഡിക്കൽ കോളേജ്, ദീർഘദൂര യാത്രകൾ അതോടൊപ്പം ജോലി സംബന്ധമായും വിദ്യാഭ്യാസ സംബന്ധമായും നിരവധിയായ ആളുകൾക്ക് യാത്ര സൗകര്യത്തിന് തുണയാകുന്ന ഈ സർവീസ് നിർത്തുന്നത് ഈ നാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രാത്രികാലങ്ങളിൽ കോഴിക്കോട് നിന്ന് കൂരാച്ചുണ്ടിലേക്കും ചക്കിട്ടപ്പാറയിലും എത്താൻ അത്യാവശ്യമായ ഒരു സർവീസ് ആണ് ഇതെന്നും നിരവധിയായ പ്രതിസന്ധികൾക്കിടയിലൂടെ കടന്നുപോകുന്ന മലയോര ജനത്തെ വീണ്ടും യാത്ര പ്രതിസന്ധി സൃഷ്ടിക്കരുതെന്ന് ചക്കിട്ടപാറ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജെയിൻ ജോൺ പറഞ്ഞു.
ഈ സർവീസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഈ നാട്ടിലെ പൊതുജനങ്ങളുടെ പ്രതിഷേധം ഉയരേണ്ടതാണ് ഈ പൊതു പ്രശ്നത്തിൽ നമുക്കൊരുമിക്കാം. . നമുക്ക് വേണം ചക്കിട്ടപാറ കൂരാച്ചുണ്ട് പിറവം ബസ്

Comments
Post a Comment