ഇടത് കോട്ട ഇടിച്ച് നിരത്തി ജിതേഷ് മുതുകാട് തൂക്കി





 ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്ത് 6 വാർഡ് ജിതീഷിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. . എൽഡിഎഫ് പതിറ്റാണ്ടുകളായി നിലനിർത്തിയ സീറ്റാണ് ചക്കിട്ടപാറ കോൺഗ്രസിലെ യുവതുർക്കി  പിടിച്ചെടുത്തത്. 

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ജിതേഷ് പിന്നിലായിരുന്നുവെങ്കിലും പിന്നീട് ജിതേഷ് മുന്നേറുകയും വിജയം കൈവരിക്കുകയുമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടനായിരുന്നു നടന്നത്

ഇടതു കോട്ടയിൽ ആരെ മത്സരിപ്പിക്കണമെന്നു,  യുഡിഎഫ് നേതാക്കൾ ജനകീനായ ഒരാളെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. 

യുഡിഎഫ് ഒറ്റക്കെട്ടായി  ജിതേഷ് മുതുകാടിനെ ദൗത്യം ഏൽപ്പിച്ചു . ജിതേഷ് അതു സന്തോഷ പൂർവ്വം ഏറ്റെടുക്കുകയും ഒടുവിൽ ഇടത് വാർഡിൽ തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. 

 രാഷ്ട്രീയത്തിനും അപ്പുറം ജനങ്ങളെ മനസ്സിലാക്കുന്ന ജനങ്ങൾ മനസ്സിലാക്കിയ ജനനായകൻ ചക്കിട്ട പാറയിലെ കോൺഗ്രസിന്റെ മുഖങ്ങളിൽ തിളങ്ങി നിൽക്കുന്ന യുവ നേതാവ് . ജനകീയത മുഖമുദ്ര ആക്കിയ കർമ്മ പോരാളി കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചു. ആദ്യ ഇലക്ഷൻ ജിതേഷ് പരാജപെട്ടുവെങ്കിലും ഇടക്കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ പേരാമ്പ്ര ബ്ലോക്ക് മെമ്പറായി വൻ വിജയം കൈവരിക്കുകയും ചെയ്തു. പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ ഒക്കെ തന്നെയും വിജയ വഴിയിൽ തനിക്ക് കിട്ടിയ വാർഡുകളിൽ ജനത്തെ ഒപ്പം ചേർത്ത് അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ഒരാളായി മാറി ജനകീയനായി. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും നിത്യ രോഗികളെയും സംരക്ഷിക്കാൻ.. സംഘടനയ്ക്ക് രൂപം നൽകി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിപ്പ കാലഘട്ടത്തിലെ പ്രവർത്തനങ്ങൾ എന്നിവയിൽ മുന്നിട്ടിറങ്ങി ചക്കിട്ട പാറയിലെ സാംസ്കാരിക രംഗത്ത് രാഷ്ട്രീയത്തിനപ്പുറം പൊതുജനങ്ങളെ കൂട്ടുപിടിച്ച് സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തുന്നു മികച്ച പ്രാസംഗികൻ മികച്ച സംഘാടകർ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്ത് ചക്കിട്ടപാറയുടെ യുവമുഖം അഴിമതിക്കും സ്വജന പക്ഷപാതത്തിലും ഭരണകൂടത്തിന്റെ എതിരെ വിരൽചൂണ്ടി സംസാരിക്കുന്ന പോരാളി ചക്കിട്ടപ്പാറയിലെ മലയോര കർഷകരുടെ പ്രശ്നത്തിൽ കർഷകർക്കൊപ്പം നിന്ന് പോരാട്ടത്തിനായി തെരുവീഥികളിലേക്ക് ഇറങ്ങി പട്ടയ പ്രശ്നം. വന്യജീവി ആക്രമണ പ്രശ്നങ്ങൾ മലയോരത്തിന് കരിനിഴലായി നിൽക്കുന്ന വിവിധ മനുഷ്യത്വരഹിത നിയമങ്ങൾക്കെതിരെ പോരാട്ടത്തിനിറങ്ങി ജനങ്ങളുടെ ഹൃദയം അറിയുന്ന ജനകീയനായ യുവ നേതാവ് കർഷകരെയും കർഷക തൊഴിലാളികളെയും നിരാലംബരായ ജനവിഭാഗങ്ങളെയും നിത്യ രോഗികളെയും കേൾക്കുവാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുവാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന സഹായ അസ്തങ്ങൾ നീട്ടുന്നവരുടെ മുന്നിലേക്ക് താങ്ങായി ജനകീയ മുഖമുള്ള ജിതേഷ് മുതുകാട് മാറി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി