പരസ്യപ്രചാരണം അവസാനിക്കുമ്പോൾ ചക്കിട്ടപാറയിൽ യുഡിഎഫിന് മുൻതൂക്കം


ചക്കിട്ടപാറ:  തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ ചക്കിട്ടപാറയിൽ യുഡിഎഫിന് മുൻതൂക്കം.  കഴിഞ്ഞ 20 വർഷത്തെ ഇടതുപക്ഷ മുന്നണിക്കെതിരായ ഭരണ വിരുദ്ധ വികാരവും,  സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരവും, ശബരിമല സ്വർണയും, ചക്കിട്ടപ്പാറയിൽ അതിശക്തമായ രീതിയിൽ നിലകൊള്ളുന്നു.  മലയോരത്തെ കർഷകരുടെ പ്രശ്നം, ചക്കിട്ടപ്പാറ സർവീസ് സഹകരണ ബാങ്ക് അഴിമതി, നിര പ്ലാന്റ് അഴിമതി ഇടതുപക്ഷത്തിന് തലവേദന സൃഷ്ടിക്കുന്നു. സ്ഥാനാർത്ഥി നിർണയത്തിലെ പടല പിണക്കങ്ങൾ, അതു പോലെതന്നെ പത്താം വാർഡിലെ  മുൻ കോൺഗ്രസ്സുകാരിയായിരുന്ന സ്ഥാനാർത്ഥിയുടെ ഇടതുപക്ഷത്തേക്കുള്ള വരവ് ഇതെല്ലാം ഇടതുപക്ഷത്തെ പൊതുജനമന്തിയെ സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുണ്ട്. ചിട്ടയായ സംഘടന പ്രവർത്തനം, ജനകീയരും, പൊതുജന സമ്മതകർ ആയ സ്ഥാനാർത്ഥികൾ, കുടുംബ യോഗങ്ങൾ പുതിയ വോട്ടർമാരെ ആകർഷിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഉള്ള പ്രചാരണം, സ്ത്രീകളുടെയും യുവാക്കളുടെയും നേതൃത്വത്തിൽ നടന്ന പ്രചാരണ രീതി പടല പിണക്കങ്ങൾ ഇല്ലാതിരുന്നത്, ഇതെല്ലാം യുഡിഎഫിന് അനുകൂലമായി മാറിയിട്ടുണ്ട്. ഇനി വരുന്ന മണിക്കൂറുകളിൽ ഭരണവിരുദ്ധതയെ നേരിടാൻ ചക്കിട്ടപാറക്കാർ പലതും കാണേണ്ടി വരുമെന്നാണ് അണിയറയിലെ സംസാരം. ഇത്തരത്തിലുള്ള എല്ലാ ഇടതന്റെ ഇരുട്ടിന്റെ പ്രവർത്തനങ്ങളെയും നേരിട്ടുകൊണ്ട് ചക്കിട്ട പാറയിൽ വൻ അട്ടിമറി നടത്തി ഭരണം പിടിക്കാം എന്ന് പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ക്യാമ്പ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി