റെജി കോച്ചേരി സാധാരണക്കാർക്ക് ഒപ്പം നടക്കുന്ന കരുത്തനായ നേതാവ്
ചക്കിട്ടപാറ: 20 വർഷത്തിനുശേഷം പാറയിലെ യുഡിഎഫിന്റെ തിരിച്ചുവരവിന് നേതൃത്വം നൽകിയത് ചക്കിട്ടപ്പാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെജി കോച്ചേരിയുടെ നേതൃത്വത്തിലുള്ള മണ്ഡലം കമ്മിറ്റിയാണ്, കൂടെ യുഡിഎഫ് കമ്മിറ്റിയും.
കഴിഞ്ഞ 20 വർഷമായി ഭരണം നഷ്ടപ്പെട്ടു, സംസ്ഥാനത്ത് ഭരണമില്ല, പാർട്ടി പ്രവർത്തനത്തിന് സാമ്പത്തിക പിന്നോക്ക അവസ്ഥ ഇത്തരത്തിലുള്ള വിവിധങ്ങളായ പ്രശ്നങ്ങളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ തരണം ചെയ്യാൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി. ഇതിന് ഉദാഹരണമാണ് ചക്കിട്ടപാറ മൂഴി റോഡിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ പുതിയ ഓഫീസ് മന്ദിരം.
അതുപോലെതന്നെ ചക്കിട്ട പാറയിലെ ഭരണ വിരുദ്ധതയെ വോട്ടേഴ്സ് ലിസ്റ്റ് തിരുത്തിക്കൊണ്ടും, കൃത്രിമമായി വാർഡ് നിർണയം നടത്തിക്കൊണ്ടും, ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ ഇടതുപക്ഷം ശ്രമിച്ചപ്പോൾ, അതിന് അതിശക്തമായ രീതിയിൽ, പ്രതിരോധിക്കുകയും, ആ തെറ്റ് അവരെക്കൊണ്ട് തന്നെ തിരുത്തുവാനും സാധിച്ചു. തിരഞ്ഞെടുപ്പിന് നാളുകൾക്കു മുമ്പ് കൃത്യമായ രീതിയിൽ ബൂത്ത് തല വാർഡ് തല കമ്മറ്റികൾ പുനർ ജീവിപ്പിക്കുകയും, സാധാരണ പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേൾക്കുവാനും, പുതുതലമുറയെ ചേർത്തുപിടിക്കുവാനും മണ്ഡലം പ്രസിഡണ്ട് പ്രത്യേകമായ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും, നേതാക്കന്മാരെ സംഘടിപ്പിച്ചുകൊണ്ട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയ കുറ്റവിചാരണ യാത്ര പൊതുജന പങ്കാളിത്തം കൊണ്ട്, വളരെ ശ്രദ്ധ നേടി. ഈ യാത്രയിൽ ഷാഫി പറമ്പിന്റെ സാന്നിധ്യം ഉറപ്പുവരുത്തുകയും, ചെയ്തു സാധാരണ ഗതിയിൽ സ്ഥാനാർഥി പ്രഖ്യാപനവും, സീറ്റ് വിഭജനവും, ചക്കിട്ട പാറയിൽ തലവേദന സൃഷ്ടിക്കുമ്പോൾ, നീണ്ട ചർച്ചകളിലൂടെ അതിന് പരിഹാരം കണ്ടെത്തി.
പ്രവർത്തകരുടെ വികാരം മനസ്സിലാക്കി, വിജയസാധ്യത മാത്രം പരിഗണിച്ചുകൊണ്ട്, പുതുമുഖങ്ങൾക്ക് അവസരം നൽകിക്കൊണ്ട്, സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. ഈ സ്ഥാനാർത്ഥി ലിസ്റ്റ് പൊതുജനങ്ങൾക്കിടയിൽ വളരെ ചർച്ചയായി മാറി. യുഡിഎഫിനെ ചക്കിട്ടപാറയിൽ അധികാരത്തിൽ എത്തിക്കുക, എന്നത് മാത്രമായിരുന്നു ലക്ഷ്യം. വിജയസാധ്യതയുള്ള വാർഡ് പോലും, മാറ്റിവെച്ചുകൊണ്ട് തന്റെ ഉത്തരവാദിത്വം കൃത്യമായി, നിർവഹിക്കാൻ റെജി കോച്ചേരി എന്ന മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിന് സാധിച്ചിട്ടുണ്ട്.
കൃത്യമായ രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം, ചക്കിട്ടപാറയിലെ സീനിയറായ കോൺഗ്രസ് നേതാക്കളുടെ പ്രവർത്തന ശൈലി, ആൾക്കൂട്ടത്തിനു അപ്പുറം ആളുകളിലേക്ക് പ്രചാരണവുമായി യുഡിഎഫ് പ്രവർത്തകർ കയറിയിറങ്ങി. പല വാർഡുകളും വളരെ കുറഞ്ഞ വോട്ടുകൾക്കാണ് യുഡിഎഫിന് നഷ്ടമായത്.
തൻ്റെ പേര് എവിടെയും ആദ്യം വരണമെന്നോ , പരിപാടികളിൽ മുൻ നിരയിൽ സ്ഥാനം വേണം എന്നോ ഒരു നിർബദ്ധവും റെജി കൊച്ചേരിക്ക് ഇല്ല. യുവജന സംഘടനയെ കേൾക്കുവാൻ അദ്ദേഹം സമയം കണ്ടെത്തുകയും, അവരുടെ അഭിപ്രായങ്ങൾക്കും പരിഗണന കൊടുക്കുകയും ചെയ്തു. അതോടെ പുതുതലമുറയ്ക്കും റെജി പിയപെട്ടവനായി മാറി.
പുതിയ വോട്ടേഴ്സിനെ ആകർഷിക്കുന്ന രീതിയിലുള്ള, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലിന് പുത്തൻ തലമുറയിലെ പ്രവർത്തകരെ ഒപ്പം കൂട്ടി. ചക്കിട്ട പാറയിലെ ഓരോ സാധാരണ പ്രവർത്തകരെയും, ചേർത്തുനിർത്തിക്കൊണ്ട്, ചക്കിട്ടപ്പാറയിലെ രാഷ്ട്രീയത്തിനപ്പുറമുള്ള സാധാരണക്കാരെ കേട്ടുകൊണ്ട്, 20 വർഷത്തെ ഇടതുപക്ഷത്തിന് ദുർഭരണം അവസാനിപ്പിക്കാൻ, റെജി കോച്ചേരിയുടെ നേതൃത്വത്തിലുള്ള മണ്ഡലം കമ്മിറ്റി അഭിമാനിക്കാം. ഒന്നുമില്ലായ്മയിൽ നിന്നും ചക്കിട്ടപ്പാറയിലെ കോൺഗ്രസിനെ അതിന്റെ പ്രതാപ കാലത്തിലേക്ക് നയിക്കാൻ അയാൾ ഇപ്പോഴും കർമ്മനിരതനാണ്. ജനങ്ങളെ കേൾക്കുവാനും, സാധാരണ പ്രവർത്തകന്റെ പ്രശ്നങ്ങളിൽ ഇടപെടുവാനും, പ്രത്യേകമായ ശ്രദ്ധ പുലർത്തുന്ന കോൺഗ്രസിന്റെ ഒരു ജനകീയ മുഖമാണ്, ചക്കിട്ട് പാറയിലെ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെജി കോച്ചേരി.

Comments
Post a Comment