ബാലുശ്ശേരിയിൽ ഈ തിരഞ്ഞെടുപ്പിനും ജിതിനെത്തും, കൂടുതൽ ആത്മവിശ്വാസത്തോടെ
ബാലുശ്ശേരി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയതോടെ ജിതിനു ലഭിച്ചത് ഒറ്റപ്പെടലിൽ നിന്നുള്ള മോചനത്തിനുള്ള അവസരം.
എസ്എസ്എൽസിക്കു പഠിക്കുമ്പോഴാണ് വട്ടോളി ബസാർ കൈതോട്ട് വയലിൽ രവിയുടെ യും ബാലാമണിയുടെയും മക നായ ജിതിനെ (36) മസ്‌കുലർ ഡിസ്ട്രോഫി ബാധിക്കുന്നത്. പ്ളസ്‌ടു ആയപ്പോഴേക്കും രോഗം കൂടുതലായി. പിന്നീട് ചികിത്സ കൾ തുടർന്നെങ്കിലും പുറത്തിറ ങ്ങാൻ കഴിയാതെ വീട്ടിൽ ഒതു ങ്ങേണ്ടി വന്നു. കഴിഞ്ഞ തിര ഞ്ഞെടുപ്പിൽ പരസഹായത്തോ ടെ ജിതിൻ വോട്ട് ചെയ്യാൻ എത്തിയത് കണ്ടപ്പോഴാണ് സഹ പാഠികളും സുഹൃത്തുക്കളും ജി തിന്റെ അവസ്‌ഥ തിരിച്ചറിഞ്ഞത്.
ജിതിനു പൂർണ പിന്തുണ നൽകി. അങ്ങനെ സുഹൃത്തുക്കളുടെ കൂ ട്ടായ്മയിൽ വീടിനു സമീപം പെട്ടി ക്കട ഒരുക്കി നൽകി. മാതാപിതാ ക്കളും സഹോദരൻ അശ്വിനും സുഹൃത്തുക്കളും നാട്ടുകാരും ചക്രകസേരയിൽ ഇവിടെ എത്താനുള്ള അവസരം ലഭിച്ച തോടെ ജിതിന്റെ സാമൂഹിക ബന്ധങ്ങൾ വളർന്നു, ഒറ്റപ്പെടലി നു പരിഹാരമായി. ഇപ്പോഴത്തെ ചികിത്സ ഈ കച്ചവടവും നാട്ടു കാരുമായുള്ള ബന്ധങ്ങളുമാണെ ന്നു ജിതിൻ പറയുന്നു.നാടൻ ഉൽ പന്നങ്ങളും മറ്റും ഇവിടെ ലഭി ക്കും. രണ്ട് വർഷം മുൻപു ജിതി ന്റെ പഴയ പെട്ടിക്കട മോഷ്ടാ ക്കൾ കുത്തിപ്പൊളിച്ച് നശിപ്പിച്ചി രുന്നു. ഈ വിവരം അറിഞ്ഞ ബാദുഷ ഹൈപ്പർമാർക്കറ്റാണ് ഇപ്പോഴത്തെ കട നൽകിയത്.

Comments
Post a Comment