ടൗൺ കരോൾ നാളെ കൂരാച്ചുണ്ടിൽ
കൂരാച്ചുണ്ട്: കൂരാച്ചുണ്ട്. സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേതൃത്വ ത്തിൽ ടൗൺ കാരൾ 23ന് വൈകിട്ട് നടക്കുമെന്ന് വികാരി ഫാ.വിൻസന്റ് കണ്ടത്തിൽ അറി യിച്ചു. വൈകിട്ട് 5.15ന് ജിംഗിൾ ബെൽസ് പരിപാടിയുടെ ഭാഗമാ യി പൊലീസ് സ്‌റ്റേഷൻ പരിസരത്തു നിന്നു പള്ളിയിലേക്ക് കുട്ടി കളുടെ സൈക്കിൾ റാലി, സാന്താക്ലോസ് റൈഡ്, ക്രിസ്മസ് വിളംബര റാലി ഉണ്ടാകും.
6.45ന് കെസിവൈഎം നേത ത്വം നൽകുന്ന ടൗൺ കാരൾ ആരംഭിക്കും. പാരിഷ് ഹാൾ പരി സരത്തു നിന്നും ആരംഭിച്ച് ബസ് സ്‌റ്റാൻഡിൽ പോയി തിരിച്ച് പള്ളിയിൽ സമാപിക്കും. ഫ്ലാ ഷ്മോബ്, ക്രിസ്മസ് ഡാൻസ്, സാന്താക്ലോസ് ഡാൻസ് എന്നിവയും നടക്കും.
കരോൾ ഗീതങ്ങളും, ക്രിസ്മസ് പാപ്പന്മാരും, മാലാഖമാരും, യുവജനങ്ങളുടെ കലാപരിപാടികളും കരോളിന് നിറം പകരാൻ അണി നിരക്കും.

Comments
Post a Comment