കായണ്ണയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണ വാഹനത്തിനു നേരെ അതിക്രമം


പ്രചാരണ വാഹനം തകർത്ത സംഭവം: യുഡിഎഫ് പ്രതിഷേധം ശക്തം

കായണ്ണ: തിരഞ്ഞെടുപ്പിൽ പരാജയ ഭീതി പൂണ്ട എൽഡിഎ ഫ് നാട്ടിൽ അക്രമം നടത്തി തിര ഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമ മാണ് നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡി വിഷൻ യൂഡിഎഫ് സ്‌ഥാനാർഥി യുടെ പ്രചാരണ വാഹനം കായ ണ്ണയിൽ തടഞ്ഞുവച്ച് തകർത്തത് ഇതിന് ഉദാഹരമാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.



കോഴിക്കോട് ജില്ലാ പ ഞ്ചായത്ത് പേരാമ്പ്ര ഡിവിഷൻ യൂഡിഎഫ് സ്ഥാനാർഥി ഷി നോയി അടയ്ക്കാപ്പാറയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹ നത്തിനു നേരെ കായണ്ണയിൽ അതിക്രമം. വാഹനത്തിന്റെ സൈഡ് മിറർ അടിച്ചു തകർത്തു. ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും മൈക്ക് സെറ്റും ജനറേറ്ററും കേ ടു വരുത്തുകയും ചെയ്തു. സി പിഎം പ്രവർത്തകരാണ് അക്രമ ണത്തിന് പിന്നിലെന്ന് യുഡിഎ ഫ് ആരോപിച്ചു.

കഴിഞ്ഞ ദിവസം കായണ്ണയി ലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചരണ ബോർഡുകൾ വ്യാപകമായി ന ശിപ്പിച്ചിരുന്നു. കായണ്ണയിലും സ മീപ പഞ്ചായത്തുകളിലും സ്ഥാ നാർഥിക്ക് ലഭിക്കുന്ന സ്വീകര ണങ്ങളിലും വിജയ സാധ്യതയി ലും സിപിഎമ്മിനു വിറളി പിടി ച്ചതാണ് ഇത്തരം അക്രമ പ്രവർത്തനങ്ങൾക്ക് കാരണമെന്നും ജ നങ്ങൾ ഇത് തിരിച്ചറിയുമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് ക മ്മിറ്റി ചെയർമാൻ സത്യൻ കടി യങ്ങാട്, നേതാക്കളായ കല്ലൂർ മു ഹമ്മദ് അലി, ബാബു തത്തക്കാ ടൻ, ടി.പി. ചന്ദ്രൻ, രാജീവ് തോ മസ്, സുരേഷ് വാളൂർ, വാസുവേ തേരി തുടങ്ങിയവർ ചൂണ്ടിക്കാ ട്ടി. അക്രമണത്തിനെതിരേ പേരാ മ്പ്ര പോലീസിൽ പരാതി നൽകി. 

അക്രമത്തെ തുടർന്ന് യുഡി എഫ് കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതി ഷേധ പരിപാടി നടത്തി, യുഡി എഫ് ചെയർമാൻ പി.പി. ശ്രീധ രൻ, കൺവീനർ സലാം, എം.ഋ ഷികേശൻ, പൊയിൽ വിജയൻ, പി.സി. ബഷീർ, പി.സി. അസൈ നാർ, വി.സി. ഗിരീഷ് കുമാർ, സി. കെ. ബിജു എന്നിവർ നേത്യത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി