ഓർമ്മകളിൽ കക്കയത്തെ ആ വിഐപി ബൂത്ത്

 



കക്കയം ഡാംസൈറ്റിലെ ഏകാംഗ ബൂത്ത് ഓർമ്മയായിട്ട് ഒന്നരപ്പതിറ്റാണ്ട്

കൂരാച്ചുണ്ട്:  സംസ്ഥാനത്ത് തദ്ദേശസ്വ യംഭരണ തിരഞ്ഞെടുപ്പി ന്റെ ഒന്നാംഘട്ടം അവസാനി ച്ചു. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സ്ഥലങ്ങ ളിൽ ബൂത്തുകൾ സജ്ജമായി ക്കൊണ്ടിരിക്കുകയാണ്. പതിനാറുവർഷത്തിനു മുൻപുവ രെ തിരഞ്ഞെടുപ്പ് ദിവസങ്ങ ളിൽ സ്ഥിരമായി വാർത്തക ളിൽ ഇടംനേടിയിരുന്ന കക്ക യം ഡാം സൈറ്റിലെ ഏകാം ഗബൂത്ത് ഓർമ്മയായിട്ട് ഒന്ന രപ്പതിറ്റാണ്ട് പിന്നിട്ടു. രാജ്യത്തിലെത്തന്നെ അപൂർവങ്ങളിൽ അപൂർവമായ ഈ ബൂത്തിലെ ഏക വോട്ടറായിരുന്ന ദാസൻ 2008-ൽ മരിച്ചു. തുടർന്ന് 2009 ഏപ്രിലിൽ നട ന്ന് തിരഞ്ഞെടുപ്പ് മുതലാണ് ബൂത്ത് നിർത്തലാക്കിയത്. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയായ ദാസൻ 1968-ൽ ചാരങ്ങാട്ടു എസ്റ്റേ റ്റിലെ ജീവനക്കാരനായാണ് കക്കയത്ത് എത്തിയ ത്. ദാസനെ കൂടാതെ 350-ഓളം തൊഴിലാളികൾ അന്ന് എസ്റ്റേറ്റിൽ ജോലിക്കുണ്ടായി രുന്നു. വർഷങ്ങൾക്കുമുൻപേ ഡാംസൈറ്റിൽ ബൂത്ത് ആരം ഭിച്ചത്. തൊഴിലാളികൾ പിരി ഞ്ഞുപോയതോടെ എസ്റ്റേ റ്റും ഒറ്റപ്പെട്ടു. തുടർന്ന് എസ്റ്റേ റ്റ് നോക്കിനടത്താൻ ദാസനെ വാച്ച്മാനായി മാത്രം നില നിർത്തുകയായിരുന്നു. മല ബാർ വന്യജീവിസങ്കേതം രൂ പവത്കരിച്ചതോടെ ചാരങ്ങാ ട്ട് എസ്റ്റേറ്റ് ഇപ്പോൾ നിക്ഷി പ്ത വനഭൂമിയാക്കി മാറ്റിയിരി ക്കുകയാണ്. പേരാമ്പ്ര അസം ബ്ലി മണ്ഡലത്തിൽപ്പെട്ടതാ യിരുന്നു ഈ ബൂത്ത്. കക്ക യത്തുനിന്ന് 15 കിലോമിറ്റർ അകലെ ഹെയർപിൻ വളവു കൾ കയറി വേണമായിരുന്നു കക്കയം ഡാംസൈറ്റിലെ ബൂ ത്തിലെത്താൻ. അവിടത്തെ കെ.എസ്ഇബി ക്വാർട്ടേഴ്സിലായിരുന്നു ബൂത്ത് സജ്ജമാ ക്കിയിരുന്നത്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി