കൂരാച്ചുണ്ട് / ചക്കിട്ടപാറ മലയോരങ്ങളിൽ ചർച്ചയായി യുവതലമുറയുടെ നാടുവിടൽ
കൂരാച്ചുണ്ട്/ ചക്കിട്ടപാറ : ഓരോ തിര ഞ്ഞെടുപ്പ് കഴിയുമ്പോഴും മല യോര മേഖലയിൽ പോളിങ് ശതമാനം ഉയരാത്തതിന്റെ കാരണം തേടിയുള്ള ചർച്ച കൾ നടക്കാറുണ്ട്. ഒടുവിൽ ഉത്തരത്തിലെത്തും: 'യുവതല മുറയുടെ നാട് വിടൽ'. ഇത്ത വണ തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ മിക്ക ബൂ ത്തുകളിലും ശരാശരി 200-250 വോട്ടുകൾ പോൾ ചെയ്യാത്ത തായുണ്ട്. ഇതിൽ ഭൂരിപക്ഷ വും യുവ വോട്ടർമാരാണ്.
പഠനം കഴിഞ്ഞ് തൊഴിൽ പരിചയം കൂടി ലഭിച്ചതിന് ശേ ഷമാണു പണ്ട് മലയാളികൾ ഗൾഫ് രാജ്യങ്ങളിലേക്ക് കടന്നി രുന്നതെങ്കിൽ, ഇപ്പോൾ പ്ലസ് ടു പഠനം കഴിയുമ്പോൾ തന്നെ കേരളത്തിലെ പ്രത്യേകിച്ച് മല യോര മേഖലയിലെ കുട്ടികൾ കടൽ കടക്കാൻ ശ്രമങ്ങൾ തുടങ്ങുകയാണ്. പഠനം കഴിഞ്ഞ വർ എന്തെങ്കിലും വിധത്തിൽ കാര്യങ്ങൾ റെഡിയാക്കി നാട് വിടുകയാണ്. എഴുപത് കാല ഘട്ടങ്ങളിൽ അറബ് രാജ്യങ്ങ ളിലേക്കാണ് കുടിയേറ്റം നടന്നി രുന്നതെങ്കിൽ, ഇപ്പോഴത് യൂറോപ്പ്, അമേരിക്ക എന്നിവിട ങ്ങളിലേക്കായി മാറിയിരിക്കു ന്നു. ഇവരിൽ കൂടുതൽ പേരും തിരിച്ചു വരുന്നില്ലെന്നതാണ് മറ്റൊരു യാഥാർഥ്യം.
യൂറോപ്പ്, കാനഡ, അമേരി ക്ക, ഓസ്ട്രേലിയ തുടങ്ങിയ രാ ജ്യങ്ങളിലേക്ക് ചേക്കേറി പഠന ത്തിന് ശേഷം അവിടെ തന്നെ ജോലി, ജീവിതം എന്നി ങ്ങനെയാണ് പ്ലസ്‌ടു വിലേക്ക് കടക്കുന്ന വി ദ്യാർഥികളുടെ സ്വപ്നങ്ങ ളിൽ. കാർഷിക മേഖല തകർന്ന തും മറ്റ് പ്രതിസന്ധികളും കാരണം ജീവിതം വഴി മുട്ടിയ രക്ഷകർത്താക്കളും മക്കളുടെ വിദേശ സ്നേഹത്തിന് പച്ചക്കൊടി വീശു കയാണ്. നാട്ടിലെ ജോലിയു ടെ സ്വഭാവം പഠനം പൂർത്തിയാക്കിയതിന് ശേഷം പ്രതീക്ഷിച്ച രീതിയിലു ള്ള തൊഴിൽ ലഭ്യതയില്ലായ്മ, കുറഞ്ഞ ശമ്പളം തുടങ്ങിയ നിരവധി കാരണങ്ങളാണ് യു വാക്കൾ നാട് വിടുന്നതിനു പി ന്നിലുള്ളത്. വിദ്യാഭ്യാസ മേഖ ലയിലും ഇത്തരം പ്രശ്നങ്ങളാ ണ് യുവാക്കൾ അഭിമുഖീകരി ക്കുന്നത്. സോഷ്യൽ സ്റ്റാറ്റസ്, മെച്ചപ്പെട്ട ജീവിത നിലവാരം, ആരോഗ്യ സംവിധാനങ്ങൾ, എന്നിവയെല്ലാം വിദേശത്തേ ക്ക് യുവാക്കളെ ആകർഷി ക്കുന്ന ഘടകങ്ങളാണ്. വളർ ന്നു വരുന്ന കഴിവുള്ള ഒരു സമൂഹം മുഴുവൻ ഇങ്ങനെ വി ദേശത്തേക്ക് പോകുന്നത് സാമ്പത്തികമായും സാമൂഹിക മായും നാടിനുണ്ടാക്കുന്ന പ്ര ത്യാഘാതങ്ങൾ വളരെ വലുതാണ്.
✒️ നിസാം കക്കയം

Comments
Post a Comment