കക്കയത്ത് യു ഡി എഫിൻറെ ഉരുക്കു വനിത ഡാർളിക്കിത് രണ്ടാമൂഴം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കക്കയം യുഡിഎഫിൻ്റെ ഉരുക്കു കോട്ടയെന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ പ്രാവശ്യം ഡാർളി എബ്രഹാം പുല്ലംകുന്നേൽ എതിർ സ്ഥാനാർഥി എൽ ഡി എഫിന്റെ സ്നേഹ ബിജുവിനേക്കാൾ 96 വോട്ടിൻറെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. ഏരിയ മുറിച്ച് വാർഡ് വിഭജനം നടത്തിയതിന്റെ ഫലമായി കഴിഞ്ഞ തവണത്തേതിനേക്കാൾ 200 വോട്ടിന്റെ കുറവും വന്നിട്ടുണ്ട്. എങ്കിലും നല്ലൊരു മാർജിനിൽ ഇക്കുറിയും വെന്നിക്കൊടി പാറിക്കുമെന്നു തന്നെയാണ് സ്ഥാനാർത്ഥിയുടെയും കക്കയത്തെ യു ഡി എഫ് കമ്മിറ്റിയുടെയും ആത്മ വിശ്വാസം. സൗമ്യമായ പെരുമാറ്റം കൊണ്ട് വാർഡിലെ പൊതുജനങ്ങൾ ഹൃദയത്തിൽ ഏറ്റിയ നാട്യങ്ങളില്ലാത്ത നാട്ടുകാരിയായ ഡാർളി തനിക്ക് ചുറ്റുമുള്ള സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്കൊപ്പം പ്രവർത്തിക്കുന്നു. പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത മുഖം. ഡാർളി കക്കയത്തെ സാമൂഹിക, സാംസ്കാരിക, ആതുര ശുശ്രൂഷ രംഗത്ത് സജീവമായ ഇടപെടലുകൾ നടത്തി.
ഡാർളി എബ്രഹാം പുല്ലംകുന്നേൽ പറയുന്നു
നിങ്ങൾ നൽകുന്ന ഓരോ വോട്ടുകളും മൂല്യം ഉള്ളതാണ്, നിങ്ങളുടെ പ്രശ്നങ്ങളിൽ ഞാൻ നിങ്ങളെ തേടിയെത്തും.വർദ്ധിച്ചു വരുന്ന വന്യ മൃഗ ശല്യത്തിനെതിരെ എന്നാൽ കഴിയുന്ന വിധം പരിഹാരം കാണാൻ ഞാൻ ഉണ്ടാകും. കർഷകരും കർഷക തൊഴിലാളികളും കാർഷികേതര തൊഴിലാളികളും സാധാരണക്കാരിൽ സാധാരണക്കാരും തിങ്ങി നിറഞ്ഞുനിൽക്കുന്ന എന്റെ വാർഡിലെ ആളുകളുടെ ഏതു പ്രശ്നത്തിനും നിങ്ങൾക്കൊപ്പം ഞാൻ ഉണ്ടാകും. വർദ്ധിച്ചു വരുന്ന വന്യ മൃഗ ശല്യത്തിനെതിരെ എന്നാൽ കഴിയുന്ന വിധം പരിഹാരം കാണാൻ ഞാൻ ഉണ്ടാകും

Comments
Post a Comment