വാകയാട്ട് വീട്ടുമുറ്റത്ത് നിന്ന് യുവാക്കളെ കുറുക്കൻ ആക്രമിച്ചു; കടിയേറ്റവർ നിലത്തുവീണിട്ടും കുറുക്കൻ ആക്രമണം തുടർന്നു.

 


നടുവണ്ണൂർ: വാകയാട് യുവാക്കൾക്കു നേരെ കുറുക്കന്റെ ആക്രമണം. വാകയാട് അങ്ങാടിക്ക് സമീപത്തെ വീട്ടിൽ ജോലിക്കായി എത്തിയവർക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന തുരുത്തിയാട് പുത്തൂർവയൽ സ്വദേശി പ്രവീൺകുമാർ, രാജേഷ് കുമാർ എന്നിവർക്കാണ് കടിയേറ്റത്. കാലിനും കൈക്കും പരിക്കുണ്ട്. രാവിലെ ചായ കുടിച്ചശേഷം കൈ കഴുകുന്നതിനിടെ കുറുക്കൻ ആക്രമിക്കുകയായിരുന്നു.

കടിയേറ്റ ഇവർ നിലത്തുവീണിട്ടും കുറുക്കൻ ആക്രമണം തുടർന്നു. ബഹളംകേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും കുറുക്കൻ ഓടി മറഞ്ഞു. ഇരുവരും ബാലുശ്ശേരി ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സതേടിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രദേശത്തെ വളർത്തു മൃഗങ്ങളെയടക്കം കുറുക്കൻ കടിച്ചിരുന്നു. ഭീതിപരത്തിയ കുറുക്കനെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. മൃഗ സംരക്ഷണ വകുപ്പ് അധികൃതർ സ്ഥലത്തെത്തി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി