കൂരാച്ചുണ്ടിൽ രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

 





കൂരാച്ചുണ്ട്:  തദ്ദേശ തിരഞ്ഞെ ടുപ്പ് ഫലപ്രഖ്യാപന ദിവസമായ ഇന്ന് വിവിധ പാർട്ടികളുടെ ആഹ്ലാദ പ്രകടനം നിയന്ത്രണ വിധേയമായി നടത്താൻ പൊലീസ് ഇൻസ്പെക്ടർ കെ.പി.സുനിൽ കുമാർ വിളിച്ചു ചേർത്ത സർവക ക്ഷി യോഗത്തിൽ തീരുമാനിച്ചു.

പഞ്ചായത്തിൽ കുടുതൽ സീ റ്റുകൾ നേടുന്ന മുന്നണിക്ക് കൂ രാച്ചുണ്ട് ടൗണിൽ വൈകിട്ട് 4.30 നും 5.00നും ഇടയിൽ പ്രകടനം നടത്താനും രണ്ടാം സ്ഥാനത്ത് എത്തുന്ന മുന്നണിക്ക് 5.30നും 6.00നും ഇടയിൽ പ്രകടനം നടത്താ നും തീരുമാനമായി. മൈക്ക് ഉപ യോഗിക്കാൻ മുൻകൂട്ടി അനുമതി വേണം. പടക്കങ്ങൾ അശ്രദ്ധമാ യി കൈകാര്യം ചെയ്താൽ നിയ മനടപടി സ്വീകരിക്കും.

പ്രകടനത്തിൽ ഇരുചക്ര വാഹനങ്ങളിൽ 2 പേരും ഓപ്പൺ വാ ഹനങ്ങളിൽ 3 പേരിൽ കൂടുത ലും ഉണ്ടാകാൻ പാടില്ല. കോട്ടൂർ പഞ്ചായത്തിൽ 19 ാം വാർഡിൽ ജയിക്കുന്ന മുന്നണിക്ക് കോട്ടൂർ ടൗണിൽ വൈകിട്ട് 5 ന് പ്രകടനം നടത്താം. കായണ്ണ പഞ്ചായത്തി ലെ പാടിക്കുന്ന്, കോളനിമുക്ക് എന്നിവിടങ്ങളിൽ പൊലീസിനെ മുൻകുട്ടി അറിയിച്ച് പൊലീസ് സാന്നിധ്യത്തിൽ മാത്രം പ്രകടനം നടത്താനും തീരുമാനമുണ്ട്.

ആഹ്ലാദ പ്രകടനത്തിന്റെ നിയ ന്ത്രണങ്ങളെ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തര വ് മുഴുവൻ രാഷ്ട്രീയ പാർട്ടിക ളും പാലിക്കാനും ധാരണയായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി