സ്‌കൂട്ടറുകൾ മോഷ്ടിച്ച സംഭവത്തിൽ; കൂരാച്ചുണ്ട് സ്വദേശിയെ മാംഗ്ലൂർ പോലീസ് അറസ്റ് ചെയ്തു

 


കൂരാച്ചുണ്ട്:  രണ്ട് ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിൽ മലയാളി യുവാക്കളെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അമൽ കൃഷ്ണ (25), കണ്ണൂർ ഒറ്റ ത്തൈ സ്വദേശി അലക്സ് ഡൊ മിനിക് (25) എന്നിവരാണ് കങ്ക നാടി പോലീസിന്റെ പിടിയിലാ യത്. നവംബർ 14-ന് സുഹൃത്തു ക്കളെ കാണാനായി മംഗളൂരുവി ലെത്തിയ പ്രതികൾ മംഗളൂരു ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തങ്ങി ജപ്പിനമൊഗരുവിലെ അടിമായ ക്ഷേത്രത്തിന് സമീപത്തും നാഗൂരിയിലും നിർ ത്തിയിട്ട രണ്ട് സ്കൂട്ടറുകൾ മോ ഷ്ടിക്കുകയായിരുന്നു.

സ്കൂട്ടറിലെ ബാറ്ററി വയറുകൾ പരസ്പരം ബന്ധിപ്പിച്ചാണ് വണ്ടി സ്റ്റാർട്ട് ചെയ്തത്. സ്കൂട്ടറുകളുമായി കേരളത്തിലേക്കുപോയ പ്രതികൾ നവംബർ 30-ന് വീണ്ടും മംഗളൂരുവിലേക്ക് വന്നപ്പോഴായിരുന്നു അറസ്റ്റ്. മോഷണം നടന്ന ഉടനെ തന്നെ പോലീസിന് മോ ഷ്ടാക്കളെക്കുറിച്ച് വിവരം ലഭിച്ചി രുന്നു. കേരളത്തിലേക്ക് അന്വേ ഷണം വ്യാപിപ്പിക്കാനിരിക്കെയാ ണ് ഇവർ വീണ്ടും മംഗളൂരുവിൽ വരുന്നുണ്ടെന്ന വിവരം ലഭിച്ച ത്. ഇതോടെ പോലീസ് കാത്തി രിക്കുകയായിരുന്നു. സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസര ത്തുനിന്നായിരുന്നു അറസ്റ്റ്. മോഷ്ടിച്ച സ്കൂട്ടറുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി