പേരാമ്പ്രയിൽ ഒരു അമ്മയുടെ മൂന്നു മക്കളും മെംബർമാർ
പേരാമ്പ്ര : തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര എരവട്ടുരിലെ കിഴക്കയിൽ വീടിന് സ്വന്തമായത് ചരിത്രനേട്ടം. കിഴക്കയിൽ ഓമനഅമ്മയുടെ 3 പെൺമക്കളായ വനജ, സരിത, സജിത എന്നിവർ ഒരേ സമയം എൽഡിഎഫ് സ്ഥാ നാർഥികളായി മത്സരിച്ച് വൻ ഭൂ രിപക്ഷത്തിൽ വിജയിച്ചു. ഒരു വീട്ടിലെ 3 പേർ ഒരുമിച്ച് മത്സരി ക്കുകയും മൂന്നു പേരും വിജയി ക്കുകയും ചെയ്യുന്നത് അപൂർവ സംഭവം.
പിതാവ് കുഞ്ഞിക്കൃഷ്ണൻ നായരുടെ പൊതുപ്രവർത്തന പാത പിൻതുടർന്നാണ് 3 പേരും സജീവ രാഷ്ട്രീയത്തിൽ എത്തിയത്.മൂത്ത മകൾ വനജ (56) പേരാമ്പ്ര പഞ്ചായത്ത് 17-ാം വാർഡിൽ നിന്നാണ് കന്നി അങ്കത്തിൽ വിജയിച്ചത്. രണ്ടാമ ത്തെ മകൾ സരിത (50) കുന്നു മ്മൽ ബ്ലോക്ക് പഞ്ചായത്ത് കൈവേലി ഡിവിഷനിൽ നി ന്നും ഇളയ മകൾ സജിത (46) മണിയൂർ പഞ്ചായത്ത് 6-ാം വാർഡിൽ നിന്നുമാണ് വിജയിച്ചത്. വിജയത്തിന് ശേഷം എര വട്ടൂരിലെ വീട്ടിൽ എത്തി അമ്മ ഓമന അമ്മയെ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.

Comments
Post a Comment