ചക്കിട്ട പാറയിലും കാഫിർ വിവാദം എന്ന് പരാതി ; സംഭവത്തിൽയുഡിഎഫ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
ചക്കിട്ടപാറ: ചക്കിട്ട പാറയിലും കാഫിർ വിവാദം. തദ്ദേശ തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് ചക്കിട്ടപാറ പഞ്ചായത്തിൽ പത്താം വാർഡിൽ നിന്നും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വർഗീയ പരാമർശം ഉള്ള വീഡിയോ സൈബറിടങ്ങളിൽ പ്രചരിപ്പിക്കുന്നു കെ എം ഷാജി എന്നാൽഎന്ന ലീഗ് നേതാവിന്റെ പ്രസംഗത്തിന് ഒരു ഭാഗം കട്ട് ചെയ്തു മാറ്റി സ്ഥാനാർത്ഥിയുടെ ഫോട്ടോ ചേർത്തുകൊണ്ടാണ് ഈ വീഡിയോ പൊതു ഗ്രൂപ്പുകളിലും അതോടൊപ്പം വാട്സപ്പുകളിലും കഴിഞ്ഞ രാത്രിയിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഒരു പ്രത്യേക സമുദായത്തെ വികലമാക്കി ചിത്രീകരിക്കുന്ന ഈ വീഡിയോ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ഷാഫി പറമ്പിൽ എതിരായ പ്രയോഗിച്ച വ്യാജ നിർമ്മിതി കാഫിർ ഷോട്ട് പ്രയോഗത്തോട് സാമ്യമുള്ളതാണ് ഇതെന്നും, കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കാമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

Comments
Post a Comment