ഇരുട്ടിന്റെ മറവിൽ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിക്കുന്നു

 


കൂരാച്ചുണ്ട്: പഞ്ചായത്തിലെ പല ഭാഗത്തും യു ഡി എഫ് പോസ്റ്ററുകൾ നശിപ്പിക്കുന്നതായി പരാതി. അഞ്ചാം വാർഡിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന ജോൺസൺ തേനംമാക്കലിന്റെ പൂവത്തുംചോല സ്ഥാപിച്ച പോസ്റ്റർ കഴിഞ്ഞ ദിവസം ആരോ ബ്ലേഡ് വെച്ച്‌ കീറിയിരുന്നു. ആരുനശിപ്പിച്ചാലും കീറിയ അതേ പോസ്റ്റർ വെച്ച് തന്നെ ഞാൻ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും, പോസ്റ്റർ കീറിയതിനുള്ള മറുപടി വാർഡിലെ വോട്ടർമാർ ബാലറ്റിലൂടെ കൊടുത്തിരിക്കുമെന്നുമാണ് ജോൺസൺ അഭിപ്രായപ്പെട്ടത്. ഇന്നലെ രാത്രി പന്ത്രണ്ടാം വാർഡിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് പ്രവർത്തകൻ ഓ കെ ഇസ്മായിലിന്റെ പോസ്റ്ററിൽ അദ്ദേഹത്തിൻറെ മുഖം മാർക്കർ പേന കൊണ്ട് വികൃതമാക്കിയിട്ടുണ്ട്. ഇരുട്ടിന്റെ മറവിൽ ഇത്തരം കുല്സിത പ്രവർത്തികൾ ചെയ്യുന്നവർക്ക് നാട്ടിലെ സമാധാനാന്തരീക്ഷം അട്ടിമറിക്കുക എന്നൊരു ദുരുദ്ദേശം കൂടി ഉണ്ടാകും. അത് കൊണ്ട് ഇപ്പൊ ഭൂരിപക്ഷം കൂട്ടുക എന്നൊരു ചിന്തയല്ലാതെ മറ്റൊരു നടപടികൾക്കും മുതിരുന്നില്ലായെന്ന് ഇസ്മായിലും അഭിപ്രായപ്പെട്ടു. രണ്ടു പോസ്റ്ററുകളും ഇപ്പോഴും അതേപടി തുടരുന്നുണ്ട്.


.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി