സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ ചുവപ്പിലും വെള്ളയിലും കുളിച്ച് ക്രിസ്മസ് സന്ദേശ റാലി ജിംഗിൾ ബെൽസ് നടത്തി.

   


കൂരാച്ചുണ്ട് : ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൗൺ കാരൾ നടന്നു. പള്ളികളിൽ നാളെ പാതിരാത്രി തിരുപ്പിറവിച്ചടങ്ങുകളും കുർബാനയും നടക്കും. പള്ളികളിൽ പുൽക്കൂടുകൾ ഒരുങ്ങിക്കഴിഞ്ഞു.

സെന്റ് തോമസ് ഫെറോന ചർച്ചിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സ് വിളംബര ജാഥ സംഘടിപ്പിച്ചു. ചുവപ്പും വെള്ളയും ഇടകലർന്ന വസ്ത്രം ധരിച്ചും ക്രിസ്തുമസ്സ് തൊപ്പിയണിഞ്ഞും ആബാല വൃദ്ധം ജനങ്ങളും വിളംബര ജാഥയിൽ അണിചേർന്നു. കുഞ്ഞു കുട്ടികളുടെ സൈക്കിൾ റാലിയും ഓപ്പൺ ട്രക്കിലെ ഡി ജെ ഡാൻസും പരിപാടിക്ക് മികവേകി. ഇടവക വികാരി  ഫാ.വിൻസൻ്റ് കണ്ടത്തിൽ, അസി.വികാരി  ഫാ. മൈക്കിൾ നീലംപ റമ്പിൽ, ട്രസ്റ്റിമാരായ സജി കൊഴുവനാൽ, ജോയി വേങ്ങത്താനം, ജോസ് അറയ്ക്കൽ, ജിജി കോനുക്കുന്നേൽപാരീഷ് സെക്രട്ടറി സെക്രട്ടറി ബോബൻ പുത്തൂരാൻ എന്നിവർ നേതൃത്വം നൽകി.

കൂരാച്ചുണ്ട് ഫൊറോന പള്ളി കെസിവൈഎം യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗൺ കാരൾ, ഫ്ലാഷ് മോബ്, സാന്താ നൃത്തം എന്നിവ നടത്തി





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി