ചക്കിട്ടപാറ സ്റ്റേഡിയം നവീകരണം പ്രഖ്യാപനത്തിൽ മാത്രം: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
ചക്കിട്ടപാറ: ഒളിംപ്യൻ ജിൻസൺ ജോൺസൺ ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര, ദേശീയ കാ യിക താരങ്ങൾ പരിശീലിച്ച ചക്കിട്ടപാറയിലെ സ്‌റ്റേഡിയം നവീകരണം സർക്കാരിന്റെയും പഞ്ചായത്തിന്റെയും പ്രഖ്യാപന ത്തിൽ മാത്രം ഒതുങ്ങിയതിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
രാജ്യാന്തര സ്റ്റേഡിയത്തിനും സ്പോർട്സ് കോംപ്ലക്സിനും 6 വർഷം മുൻപ് സർക്കാർ ഫണ്ട് അനുവദിച്ചിട്ടും തുടർ നടപടികൾ സ്വീകരിച്ചില്ല. സർക്കാർ സ്റ്റേഡി യത്തിന് ഫണ്ട് അനുവദിച്ചില്ലെ ങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാ നും തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ജെയിൻ ജോൺ അധ്യക്ഷത വഹിച്ചു. രാ ഹുൽ മുക്കള്ളിൽ, ആൽബിൻ ചക്കിട്ടപാറ, എബിൻ കോച്ചേരി, മുഹമ്മദ് ഷെരീഫ്, ടി.എസ്.അഭിനവ്, എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment